ലക്ഷദ്വീപിലെ പ്രതിഷേധിക്കുന്ന ജനങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പൃഥ്വിരാജ് അടക്കമുള്ള താരങ്ങൾ രംഗത്തെത്തിയിരുന്നെങ്കിലും വിഷയത്തിൽ മുൻനിര താരങ്ങളുടെ മൗനം ചർച്ചയാവുകയാണ്. ഇതിനിടെ വിഷയത്തിൽ ഇത്രയേറെ കോലാഹലങ്ങൾ നടന്നിട്ടും പ്രതികരിക്കാത്ത മെഗാതാരം മമ്മൂട്ടിയെ വിമർശിച്ച് രംഗത്തെത്തിയിരിക്കുകയാണ് എംഎസ്എഫ് ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമ തഹ്‌ലിയ. മമ്മൂട്ടി ലക്ഷദ്വീപ് വിഷയത്തിൽ പ്രതികരിക്കാത്തതിൽ അത്ഭുതം തോന്നുന്നുവെന്ന് തഹ്‌ലിയ ഫേസ്ബുക്കിലൂടെ വിമർശിച്ചു.
മന്ത്രിയായിരുന്നപ്പോൾ വിശ്വാസപരമായ കാരണങ്ങളാൽ നിലവിളക്ക് കൊളുത്താതെ മാറി നിന്ന അബ്ദുറബ്ബിനെ വിമർശിക്കാൻ മമ്മൂട്ടിക്ക് വലിയ ഉത്സാഹമായിരുന്നു. എന്നാൽ ലക്ഷദ്വീപിൽ അങ്ങേയറ്റത്തെ മനുഷ്യത്വ വിരുദ്ധ നടപടികൾ അരങ്ങേറിയിട്ടും അതിനെതിരെ പ്രതികരിക്കാൻ മമ്മൂട്ടി ഒരു ഉത്സാഹവും കാണിക്കുന്നില്ല എന്നത് അത്ഭുതമാണെന്നുംഫാത്തിമ തഹ്‌ലിയ ഫേസ്ബുക്കിൽ കുറിച്ചു.
ഇതിനിടെ, അതേസമയം, ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററെ നീക്കണമെന്ന പ്രമേയം കേരള നിയമസഭ ഏകകണ്ഠമായി പാസാക്കിയിരിക്കുകയാണ്. മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രമേയം അവതരിപ്പിച്ചത്. കോൺഗ്രസും മുസ്ലിം ലീഗും പ്രമേയത്തിൽ ഭേദഗതി നിർദേശിച്ചു. കേന്ദ്രത്തെ പേരെടുത്തു വിമർശിക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.
ഫാത്തിമ തഹ്‌ലിയയുടെ ഫേസ്ബുക്ക് കുറിപ്പ്:
മന്ത്രിയായിരുന്നപ്പോൾ വിശ്വാസപരമായ കാരണങ്ങളാൽ നിലവിളക്ക് കൊളുത്താതെ മാറി നിന്ന അബ്ദുറബ്ബ് സാഹിബിനെ വിമർശിക്കാൻ ശ്രീ. മമ്മൂട്ടിക്ക് വലിയ ഉത്സാഹമായിരുന്നു.
എന്നാൽ ലക്ഷദ്വീപിൽ അങ്ങേയറ്റത്തെ മനുഷ്യത്വ വിരുദ്ധ നടപടികൾ അരങ്ങേറിയിട്ടും അതിനെതിരെ പ്രതികരിക്കാൻ മമ്മൂട്ടി ഒരു ഉത്സാഹവും കാണിക്കുന്നില്ല എന്നറിയുമ്പോൾ അത്ഭുതം തോന്നുന്നു.