കൊച്ചി: ലോക്ഡൗണ്‍ ലംഘിച്ച് ചെങ്ങമനാട് ആദ്യകുര്‍ബാന. സംഭവത്തില്‍ പള്ളി വികാരി അറസ്റ്റിലായി. ചെങ്ങമനാട് പുവ്വത്തുശ്ശേരി സെന്റ് ജോസഫ് പള്ളി വികാരി ഫാ. ജോര്‍ജ് പാലമറ്റത്താണ് അറസ്റ്റിലായത്. സംഭവത്തില്‍ ഇരുപത്തഞ്ചോളം പേര്‍ക്കെതിരെ എപിഡെമിക് ആക്ട് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു.
ലോക്ഡൗണ്‍ ലംഘിച്ച് ഇന്നു രാവിലെ എട്ടുമണിയോടെയാണ് ആദ്യകുര്‍ബാന ചടങ്ങ് നടന്നത്. കുട്ടികള്‍, മാതാപിതാക്കള്‍, പള്ളി വികാരി, സഹ വികാരി എന്നിവര്‍ അടക്കം 25 പേരാണ് ചടങ്ങില്‍ പങ്കെടുത്തത്. പരാതി ലഭിച്ചതിനു പിന്നാലെ പോലീസ് സ്ഥലത്തെത്തി നടപടികള്‍ സ്വീകരിക്കുകയായിരുന്നു.
സംഭവത്തില്‍ എല്ലാവരെയും അറസ്റ്റ് ചെയ്യുമെന്ന് പോലീസ് അറിയിച്ചു. ചടങ്ങ് നടത്തരുതെന്ന് തദ്ദേശ സ്ഥാപനങ്ങള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതെല്ലാം ലംഘിച്ചാണ് ചടങ്ങ് നടത്തിയത്.
Discussion about this post