തിരുവനന്തപുരം: ന്യൂനപക്ഷ സ്കോളർഷിപ്പ് 80:20 അനുപാതമാക്കണമെന്ന ഹൈക്കോടതി വിധി സർക്കാർ നടപ്പാക്കണമെന്ന് കെ സുരേന്ദ്രൻ. ന്യൂനപക്ഷാവകാശം ഒരു വിഭാഗത്തിന് മാത്രം അവകാശപ്പെട്ടതല്ലെന്നും ഇക്കാര്യത്തിൽ അഴകൊഴമ്പൻ നിലപാട് സ്വീകരിക്കുന്നത് സർക്കാരിന്റെ ഇരട്ടത്താപ്പ് ആണെന്നും അദ്ദേഹം വിമർശിച്ചു.
സർക്കാർ നയം ഉറപ്പിച്ച് പറയാൻ മുഖ്യമന്ത്രി തയ്യാറാകണമെന്ന് സുരേന്ദ്രൻ മാധ്യമങ്ങളോട് ആവശ്യപ്പെട്ടു. സിപിഎം നേതാക്കൾ രണ്ട് അഭിപ്രായം പറയുകയാണെന്നും എംഎ ബേബിക്കും ഗോവിന്ദൻ മാസ്റ്റർക്കും വ്യത്യസ്ത അഭിപ്രായമാണ് വിഷയത്തിലെന്നും കെ സുരേന്ദ്രൻ.
വിഷയത്തിൽ മുഖ്യമന്ത്രി പരസ്യമായ നിലപാടെടുക്കാൻ ധൈര്യം കാണിക്കണം എന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.
Discussion about this post