തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രി വികസന സമിതി ജീവനക്കാരി കൊവിഡ് ബാധിച്ചു മരിച്ചു. കോവിഡ് സിടി സ്കാന്‍ വിഭാഗത്തില്‍ അറ്റന്ററായിരുന്ന കാഞ്ഞിരംപാറ രാജേഷ് ഭവനില്‍ രാജന്റെ ഭാര്യ ജെ തുളസി ആണ് മരിച്ചത്. 53 വയസായിരുന്നു.
കഴിഞ്ഞ 16 വര്‍ഷമായി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ അറ്റന്ററായി ജോലി ചെയ്യുകയായിരുന്ന തുളസി നിലവില്കോവിഡ് സിടി സ്കാനിംഗ് വിഭാഗത്തിലായിരുന്നു. മേയ് 23നാണ്കോവിഡ് സ്ഥിരീകരിച്ചത്. തുടര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ വെള്ളിയാഴ്ച വെളുപ്പിനാണ് മരിച്ചത്.ഭര്‍ത്താവ് രാജന് ലോഡിംഗ് തൊഴിലാളിയാണ്. മക്കള്‍: രാജേഷ് രാജ്, രജനീഷ് രാജ്, രാഗേഷ് രാജ്.
കോവിഡ് മഹാമാരിയുടെ നടുവില്‍ സ്വജീവിതം പണയം വെച്ച് തൊഴിലെടുക്കുന്ന തുളസിയെപ്പോലുള്ള ജീവനക്കാരുടെ ജീവിത പ്രശ്നങ്ങള്‍ പരിഹരിക്കുവാനും തുളസിയുടെ കുടുംബത്തിന് അര്‍ഹമായ സഹായം ലഭ്യമാക്കണമെന്നും എച്ച് ഡി എസ് എംപ്ലോയിസ് യൂണിയന് ജില്ലാ പ്രസിഡന്റ് ബി സത്യന് ആവശ്യപ്പെട്ടു.
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കെ കോവിഡ് ബാധിച്ച് മരണപ്പെടുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുള്ള എല്ലാ ആനുകൂല്യങ്ങളും പരിരക്ഷയും തുളസിയുടെ കുടുംബത്തിനും ലഭ്യമാക്കുമെന്ന് ആശുപത്രി സൂപ്രണ്ട് ഡോ എംഎസ് ഷര്‍മ്മദ് അറിയിച്ചു.
Discussion about this post