ന്യൂഡല്‍ഹി: വീണ്ടും യുഡിഎഫിലേക്കെന്ന സൂചന നല്കി പിസി ജോര്‍ജ്ജ്. സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്താന്‍ പിസി ജോര്‍ജ് വസതിയായ പത്ത് ജന്‍പഥില്‍ എത്തിയങ്കിലും കാണാന്‍ സാധിച്ചില്ല.
‘സോണിയ ഗാന്ധിയെ കാണാന്‍ വസതിയില്‍ എത്തി എന്നത് സത്യമാണ്.അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പോടെ ഏതെങ്കിലുമൊരു മുന്നണിയുടെ ഭാഗമാകും.രാഷ്ട്രീയത്തില്‍ എന്തും സംഭവിക്കാമെന്നും എന്തായാലും ഇടതുപക്ഷത്തേയ്ക്ക് ഇല്ലെന്നും ജോര്‍ജ് മാധ്യമങ്ങളോട് പറഞ്ഞു.
എന്നാല്‍ പിസി ജോര്‍ജ് മുന്നണിയിലേക്ക് വരുന്നതിന് സംബന്ധിച്ച് ഒരു ചര്‍ച്ചയും നടന്നിട്ടില്ലെന്ന് യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബഹനാന് അറിയിച്ചു. സംസ്ഥാനത്ത് ഒരു ചര്‍ച്ചയും നടത്താതെ ഡല്‍ഹി കൂടികാഴ്ചയ്ക്ക് പിസി ജോര്‍ജ് ഇറങ്ങി പുറപ്പെട്ടതില്‍ യുഡിഎഫ് നേതൃത്വത്തിന് കടുത്ത അതൃപ്തിയുണ്ട്.
അതേസമയം വരും ദിവസങ്ങളില്‍ കേരളത്തിലെ യുഡിഎഫ് നേതാക്കളുമായി വിശദമായ ചര്‍ച്ച നടത്തുമെന്ന് തന്നെയാണ് പിസി ജോര്‍ജ് നല്കുന്ന സൂചന
Discussion about this post