വാക്‌സിനെടുത്താല്‍ രണ്ട് വര്‍ഷത്തിനകം മരണപ്പെടുമെന്ന് വ്യാജ വാര്‍ത്ത; കുപ്രചരണങ്ങളില്‍ വീഴരുതെന്ന് മുഖ്യമന്ത്രി

covid vaccination | Bignewslive

തിരുവനന്തപുരം: സമൂഹമാധ്യമങ്ങളില്‍ വാക്‌സിനെടുത്താല്‍ രണ്ട് വര്‍ഷത്തിനകം മരണപ്പെടുമെന്ന വ്യാജ വാര്‍ത്തയില്‍ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. കൊവിഡ് വാക്‌സിനേഷനെതിരേയുള്ള വ്യാജ പ്രചാരണങ്ങള്‍ ശ്രദ്ധിക്കണമെന്ന് അദ്ദേഹം പറഞ്ഞു.

UP Govt Hospital | Bignewslive

മുഖ്യമന്ത്രിയുടെ വാക്കുകള്‍;

കുപ്രചരണങ്ങള്‍ക്ക് വിധേയരായി വാക്‌സിനെടുക്കാതിരിക്കുന്ന അവസ്ഥ ആര്‍ക്കും ഉണ്ടാകരുത്. വാക്‌സിനെടുത്താല്‍ രണ്ടു വര്‍ഷത്തിനകം മരണപ്പെടുമെന്ന ഒരു വ്യാജ വാര്‍ത്ത സാമൂഹ്യമാധ്യമങ്ങളിലും ഓണ്‍ലൈന്‍ മാധ്യമങ്ങളിലും വ്യാപകമായി പ്രചരിക്കപ്പെടുന്നുണ്ട്. അത് പരിപൂര്‍ണമായും വ്യാജമാണെന്ന് ആ പ്രസ്താവന നല്‍കിയതായി വാര്‍ത്തയില്‍ പറയുന്ന ശാസ്ത്രജ്ഞന്‍ തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്.

മനുഷ്യരുടെ അതിജീവനം വലിയ പ്രതിസന്ധിയെ നേരിടുന്ന ഇതുപോലൊരു ഘട്ടത്തില്‍ അതു കൂടുതല്‍ ദുഷ്‌കരമാക്കുന്ന പ്രചരണങ്ങളിലേര്‍പ്പെടുന്നവര്‍ നീതീകരിക്കാനാവാത്ത കുറ്റമാണ് ചെയ്യുന്നത്. അതു മനസ്സിലാക്കി, ഇത്തരം സന്ദേശങ്ങള്‍ പ്രചരിപ്പിക്കാതിരിക്കാന്‍ എല്ലാവരും ശ്രദ്ധിക്കണം. അത്തരം പ്രചരണങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നവരെ നിയമങ്ങള്‍ക്കനുസൃതമായി നേരിടും

Pfizer vaccine | Bignewslive

വാക്‌സിനേഷനാണ് മഹാമാരിയെ മറികടക്കാന്‍ ഏറ്റവും ഫലപ്രദമായ ആയുധം. കേരളത്തില്‍ തന്നെ ആദ്യഘട്ടത്തില്‍ വാക്‌സിന്‍ ലഭിച്ച 60 വയസ്സിനു മുകളിലുള്ളവര്‍ക്കിടയില്‍ രണ്ടാമത്തെ തരംഗത്തില്‍ രോഗവ്യാപനം കുറവാണ് എന്നതും, രോഗം ബാധിച്ചവരില്‍ ഭൂരിഭാഗം പേര്‍ക്കും ഗുരുതരമായ അവസ്ഥ നേരിടേണ്ടി വന്നില്ല എന്നതും വാക്‌സിനേഷന്‍ ഫലപ്രദമാണ് എന്നതിന്റെ തെളിവാണ്. അതിനാല്‍ കുപ്രചരണങ്ങള്‍ക്ക് വിധേയരായി വാക്‌സിനെടുക്കാതിരിക്കുന്ന അവസ്ഥ ആര്‍ക്കും ഉണ്ടാകരുത്.

Exit mobile version