കോഴിക്കോട്: കൂത്തമ്പലത്തിന്റെ മാതൃകയില്‍ പണിതീര്‍ത്ത കെട്ടിടം, ചുറ്റും എണ്ണപ്പനകള്‍, പൂ്‌ചെടികള്‍, ഊഞ്ഞാല്‍, കുട്ടികള്‍ക്ക് കളിക്കാന്‍ കളിപ്പാട്ടങ്ങള്‍ എല്ലാം ഒരുക്കി. ആദ്യകാഴ്ചയില്‍ തോന്നാം റിസോര്‍ട്ട് എന്ന്. എന്നാല്‍ ആ ധാരണ തെറ്റ്. കോഴിക്കോട് ജില്ലയിലെ നരിപ്പറ്റയിലെ സര്‍ക്കാര്‍ പ്രാഥമികാരോഗ്യ കേന്ദ്രമാണ് ഇത്. ചിത്ര ഇഥതിനോടകം സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു കഴിഞ്ഞു.
This is a Primary Health Centre in Kerala.
Post pictures of PHCs from UP, Bihar, MP and Gujarat in reply. pic.twitter.com/hkfGWHdMC5— Ravi Nair (@t_d_h_nair) May 23, 2021
ദേശീയ ശ്രദ്ധ നേടുകയാണ് ഈ കൊച്ചു പ്രാഥമികാരോഗ്യ കേന്ദ്രം. ഈ വര്‍ഷം ഫെബ്രുവരിയിലാണ് കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ നിന്നും സ്ഥാപനം കുടുംബാരോഗ്യ കേന്ദ്രമായി മാറിയത്. മാര്‍ച്ചില്‍ ന്യൂജന്‍ കുടുംബാരോഗ്യ കേന്ദ്രം പ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്തു.
കയറിച്ചെല്ലുമ്പോള്‍ തന്നെ റിസപ്ഷന്‍, രോഗികള്‍ക്ക് ഇരിക്കാന്‍ സോഫ, കസേര, കുട്ടികള്‍ക്ക് കളിപ്പാട്ടങ്ങള്‍, വായിക്കാന്‍ നിരവധി പുസ്തകങ്ങള്‍ എന്നിവയെല്ലാം ഈ കേന്ദ്രത്തില്‍ ഒരുക്കിയിട്ടുണ്ട്. സര്‍ക്കാര്‍ ആശുപത്രികള്‍ രോഗീസൗഹൃദമാക്കുന്ന ആര്‍ദ്രം പദ്ധതിയുടെ ഭാഗമായാണ് നരിപ്പറ്റ കുടുംബാരോഗ്യ കേന്ദ്രം റിച്ച് ലുക്കായി മാറിയത്.
ട്വിറ്ററില്‍ രവി നായര്‍ എന്നയാള്‍ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ചിത്രം പങ്കുവെച്ചതോടെയാണ് ഇത് ദേശീയ ശ്രദ്ധ നേടിയത്. ഇത് കേരളത്തിലെ ഒരു പ്രൈമറി ഹെല്‍ത്ത് സെന്റര്‍. ഉത്തര്‍ പ്രദേശിലെയും, ബിഹാറിലെയും, മധ്യപ്രദേശിലെയും, ഗുജറാത്തിലെയും പ്രൈമറി ഹെല്‍ത്ത് സെന്ററുകളുടെ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യൂ എന്ന ചാലഞ്ചിലൂടെയാണ് ചിത്രം രവി പങ്കുവെച്ചത്.
രവിയുടെ വെല്ലുവിളി ഏറ്റെടുത്ത് നിരവധി പേരാണ് ഈ സംസ്ഥാനങ്ങളിലെ ആശുപത്രികളുടെ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്. എന്നാല്‍ പരിതാപകരമായിരുന്നു അവസ്ഥ.