തിരുവനന്തപുരം: ആറ്റിങ്ങലില്‍ കെഎസ്ആര്‍ടിസി ഡ്രൈവര്‍ ഡ്യൂട്ടിക്കിടെ കുഴഞ്ഞുവീണുമരിച്ചു. കടുവപള്ളി കല്ലമ്പലം സ്വദേശി ഷിജുവാണ് മരിച്ചത്. കടയ്ക്കാവൂര്‍ – വര്‍ക്കല റൂട്ടില്‍ ജോലിക്കിടെ വര്‍ക്കല അയന്തിയില്‍ വെച്ചാണ് കുഴഞ്ഞുവീണത്.
അതേ സമയം അധികൃതരെ അസുഖമാണെന്ന് അറിയിച്ചിട്ടും അവധി അനുവദിക്കാതെ നിര്‍ബന്ധിച്ച് ജോലിക്ക് വിടുകയായിരുന്നുവെന്ന് ബിഎംഎസ് യൂണിയന്‍ നേതാക്കള്‍ ആരോപിച്ചു.