തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ സ്പീക്കറായി എംബി രാജേഷ് തെരഞ്ഞെടുക്കപ്പെട്ടു. നിമസഭയില്‍ നടന്ന വോട്ടെടുപ്പില്‍, 96 വോട്ടുകളാണ് എംബി രാജേഷിന് ലഭിച്ചത്. അതേസമയം, എതിര്‍സ്ഥാനാര്‍ത്ഥിയായി മത്സരിച്ച പിസി വിഷ്ണുനാഥിന് ആകട്ടെ 40വോട്ട് മാത്രമാണ് ലഭിച്ചത്.

ഭരണപക്ഷത്ത് നിന്ന് മൂന്നും പ്രതിപക്ഷത്ത് നിന്ന് ഒരാളും വോട്ടെടുപ്പിന് എത്തിയിരുന്നില്ല. രാജേഷിനെ വിജയിയായി പ്രഖ്യാപിച്ചതിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി.ഡി സതീശനും ചേര്‍ന്ന് അദ്ദേഹത്തെ ഇരിപ്പിടത്തിലേക്ക് ആനയിക്കുകയും ചെയ്തു.

രാവിലെ പ്രോടേം സ്പീക്കറുടെ നേതൃത്വത്തില്‍ നടന്ന വോട്ടെടുപ്പില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് ആദ്യ വോട്ട് രേഖപ്പെടുത്തിയത്. തൃത്താലയില്‍നിന്നുള്ള എംഎല്‍എയാണ് രാജേഷ്. യുഡിഎഫ് സ്ഥാനാര്‍ത്ഥി വിടി ബല്‍റാമിനെ തോല്‍പ്പിച്ചാണ് അദ്ദേഹം വിജയകൊടി പാറിച്ചത്. സ്പീക്കര്‍ തെരഞ്ഞെടുപ്പിനുശേഷം പിരിയുന്ന സഭ ഗവര്‍ണറുടെ നയപ്രഖ്യാപനത്തിനായി 28-ന് ചേരും.
















Discussion about this post