കടല്‍ക്ഷോഭത്തില്‍ വീടു തകര്‍ന്നു; പ്രതീത ജെറാള്‍ഡിന് സഹായ ഹസ്തവുമായി എംഎ യൂസഫലി, അടിയന്തരമായി 10 ലക്ഷം നല്‍കും

ദുബായ്: ശക്തമായ കടല്‍ക്ഷോഭത്തില്‍ വീട് തകര്‍ന്ന മുന്‍ ദേശീയ ഫുട്‌ബോള്‍ താരത്തിന് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫലിയുൂടെ സഹായ ഹസ്തം. പ്രീത ജെറാള്‍ഡിന് അടിയന്തര സഹായമായി പത്തുലക്ഷം രൂപ നല്‍കുമെന്ന് അദ്ദേഹം അറിയിച്ചു.

തിരുവനന്തപുരം വെട്ടുകാട് രൂക്ഷമായ കടല്‍ക്ഷോഭത്തില്‍ വീടിന്റെ അടിത്തറ തന്നെ ഒലിച്ചു പോയപ്പോള്‍ പകരം മണല്‍ ചാക്കുകള്‍ അടുക്കിവയ്ക്കുന്ന പ്രീതയുടെയും സഹോദരി വിനിത സജുവിന്റെയും ദുരിതാവസ്ഥ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു.

MA Yusuf Ali | Bignewslive

ഇതു ശ്രദ്ധയില്‍പ്പെട്ടതോടെയാണ് 10 ലക്ഷം രൂപ അടിയന്തര സഹായം പ്രഖ്യാപിച്ച് യൂസഫലി രംഗത്തെത്തിയത്. കേരള ഫുട്‌ബോള്‍ ടീം മുന്‍ ക്യാപ്റ്റനും ദേശീയ ടീം മുന്‍ അംഗവുമാണ് പ്രീത. ഓലക്കൂരയില്‍ കഴിഞ്ഞിരുന്ന പ്രീതയുടെ ദുരവസ്ഥയില്‍ സര്‍ക്കാര്‍ സഹായം നല്‍കിയിരുന്നു. ഈ സഹായത്താലാണ് ഈ വീടു പണിതത്. ചേര്‍ന്നിരിക്കുന്ന വീടുകളിലാണ് പ്രീതയും സഹോദരിയും കുടുംബസമേതം താമസിക്കുന്നത്.

Exit mobile version