തിരുവനന്തപുരം: പതിനഞ്ചാം നിയമസഭയുടെ ആദ്യ സമ്മേളനത്തിൽ എംഎൽഎമാരുടെ സത്യപ്രതിജ്ഞ നടന്നു. ചില അംഗങ്ങൾ ദൈവനാമത്തിലും മറ്റ് ചിലർ സഗൗരവവും സത്യവാചകം ചൊല്ലി. ഇതിനിടെ നിയമസഭയിൽ മലയാളത്തിന് പുറമെ മറ്റ് ഭാഷകളും മുഴങ്ങിയത് ശ്രദ്ധേയമായി. രണ്ട് സമാജികർ സത്യപ്രതിജ്ഞയിലും വ്യത്യസ്ത പുലർത്തുകയായിരുന്നു. മഞ്ചേശ്വരം എംഎൽഎ എകെഎം അഷ്‌റഫ് സത്യപ്രതിജ്ഞ ചെയ്തത് കന്നഡയിലാണ്. മുവാറ്റുപുഴ എംഎൽഎ മാത്യു കുഴൽനാടൻ സത്യപ്രതിജ്ഞ ചെയ്തത് ഇംഗ്ലീഷിലും.
ഇന്ന് അക്ഷരമാല ക്രമത്തിലാണ് അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനം ഏറ്റെടുത്തത്. പുതിയ നിയമസഭയിൽ 53 അംഗങ്ങൾ പുതുമുഖങ്ങളാണ്. കെ ബാബു, എം വിൻസെന്റ്, വി അബ്ദുറഹ്മാൻ എന്നീ അംഗങ്ങൾ സഭയിലെത്തിയില്ല.
ഡോക്ടറുടെ നിർദേശ പ്രകാരം വിശ്രമത്തിലാണ് മന്ത്രികൂടിയായ വി അബ്ദുറഹ്മാൻ. 15ാം നിയമസഭയുടെ ആദ്യദിനമായ ഇന്ന് എംഎൽഎമാരുടെ സത്യപ്രതിജ്ഞ മാത്രമാണ് നടക്കുക.