ഡൽഹി ലേഡി ശ്രീറാം കോളേജിൽ പഠിക്കുമ്പോൾ നാഷണൽ സർവീസ് സ്കീമിലെ സ്ഥിരസാന്നിധ്യമായിരുന്നു ഉത്തര. ബിഎയും എംഎയും ലിറ്ററേച്ചറിൽ ചെയ്ത ഉത്തരയ്ക്ക് ആളുകളുമായി കൂടുതൽ ഇടപെഴകാൻ ലഭിക്കുന്ന ഇടവേളകളായിരുന്നു എൻഎസ്എസ്. ഒരു തരത്തിൽ പറഞ്ഞാൽ ഉത്തരയുടെ ഉള്ളിൽ സിവിൽ സർവീസ് കയറിക്കൂടിയത് എൻഎസ്എസിൽ പ്രവർത്തിക്കുന്ന സമയത്താണ്. അത് വരെ ഒരു അക്കാഡമീഷ്യൻ ആകുക എന്ന ഉദ്ദേശത്തിൽ നടന്നിരുന്ന ഉത്തരയ്ക്ക് ആളുകളിലേക്കിറങ്ങി പ്രവർത്തിക്കണം എന്നതായി പിന്നീടുള്ള ചിന്ത. പിന്നെ വൈകിയില്ല. മാസ്റ്റേഴ്സ് കഴിഞ്ഞ ഉടൻ ഉത്തര സിവിൽ സർവീസ് കോച്ചിംഗിന് ജോയിൻ ചെയ്തു.
സിവിൽ സർവീസിന് ഏറെ വളക്കൂറുള്ള മണ്ണാണല്ലോ ഡൽഹി.അതുകൊണ്ട് തന്നെ കോച്ചിംഗ് സെന്റർ കണ്ടുപിടിക്കാൻ ഉത്തരയ്ക്ക് ബുദ്ധിമുട്ടുണ്ടായിരുന്നില്ല. ഡൽഹിയിൽ വെച്ചാണ് ഉത്തര സിവിൽ സർവീസ് ആദ്യമായി അറ്റംപ്റ്റ് ചെയ്യുന്നത്. ആ അറ്റംപ്റ്റിൽ പ്രിലിമിനറി പാസ്സായെങ്കിലും മെയിൻസ് ക്ലിയർ ചെയ്യാൻ സാധിച്ചില്ല. പിന്നീട് രണ്ട് വർഷം ജോലി ചെയ്തെങ്കിലും സിവിൽ സർവീസ് എന്നത് സ്വപ്നമായി തന്നെ നിന്നിരുന്നതിനാൽ ജോലി റിസൈൻ ചെയ്ത് ഉത്തര തിരുവനന്തപുരത്തേക്ക് ടിക്കറ്റെടുത്തു. ഐലേൺ ഐഎഎസ് അക്കാഡമിയിൽ ഒരു വർഷത്തെ കോച്ചിംഗിലൂടെ മൂന്ന് കടമ്പകളും കടന്ന് ഐഎഎസ് നേടാൻ ഉത്തരയ്ക്കായി.
ഐലേണിലെ കോച്ചിംഗിന്റെ എടുത്തു പറയാവുന്ന ഒരു പ്രത്യേകതയായി ഉത്തരയ്ക്ക് തോന്നിയത് ഉദ്യോഗാർത്ഥി എന്ന നിലയ്ക്ക് ലഭിക്കുന്ന പരിഗണനയാണ്. ‘ഐലേണിൽ ടെസ്റ്റ് സീരീസുകൾക്കുള്ള അതേ പ്രധാന്യം സ്കോർ അനാലിസിസിനുമുണ്ട്. ഓരോ മത്സരാർഥിയെയും വിളിച്ചിരുത്തി ഏത് ഏരിയയിൽ ആണ് കൂടുതൽ ഫോക്കസ് ചെയ്യേണ്ടത് എന്നൊക്കെ പറഞ്ഞു തരും. നമ്മളെന്താണ് നമ്മുടെ ഗുണങ്ങളും പോരായ്മകളും എന്തൊക്കെയാണ് എന്നൊക്കെ ഇത്തരം സെഷനുകളിലൂടെയാണ് പലപ്പോഴും മനസ്സിലാക്കാൻ സാധിക്കുക. ഒരുപാട് കുട്ടികളുള്ള ഒരു കോച്ചിംഗ് സെന്ററിൽ ഓരോരുത്തർക്കും വേണ്ടി പ്രത്യേകം സമയം ചിലവഴിക്കുക എന്നത് വലിയൊരു പഌ് പോയിന്റാണ്. അത്തരത്തിലുള്ള മെന്റർഷിപ്പ് ആണ് എനിക്ക് വേണ്ടിയിരുന്നതും.’ ഉത്തര പറയുന്നു.
‘സിവിൽ സർവീസ് പഠനത്തിനായി എല്ലാവരും തിരഞ്ഞെടുക്കുന്ന സ്ഥലമാണ് ഡൽഹി. ധാരാളം കോച്ചിംഗ് സെന്ററുകൾ ഉണ്ടെങ്കിലും എനിക്ക് വേണ്ടുന്ന രീതിയിലുള്ള അറ്റെൻഷൻ അവിടെ നിന്ന് കിട്ടിയിരുന്നില്ല’ ഉത്തര കൂട്ടിച്ചേർത്തു.
ലിറ്ററേച്ചർ ബാക്ക്ഗ്രൗണ്ടിൽ നിന്ന് വന്നതിനാൽ കാണാതെ പഠിക്കുക, പഠിച്ചതൊക്കെ ഓർത്ത് വയ്ക്കുക എന്നത് ചെറിയൊരു വെല്ലവിളി ആയിരുന്നു ഉത്തരയ്ക്ക്. തുടർച്ചയായ റിവിഷനുകളിലൂടെയും മറ്റുമാണ് ഈ പ്രശ്നം ഉത്തര പരിഹരിച്ചത്. ടെസ്റ്റ് സീരീസുകളാണ് റിവിഷനുകൾ കൃത്യമായി നടത്താനും പരീക്ഷകളെ പേടി കൂടാതെ അഭിമൂഖീകരിക്കാനുമൊക്കെ ഉത്തരയെ സഹായിച്ചത്. എത്രയധികം മാതൃകാപരീക്ഷകൾ എഴുതുന്നുവോ അത്രയധികം ടെൻഷൻ കുറയും എന്നാണ് ഉത്തരയുടെ അഭിപ്രായം.
ലിറ്ററേച്ചർ ബാക്ക്ഗ്രൗണ്ട് ഏറെ സഹായിച്ചിട്ടും ഉണ്ട് ഉത്തരയെ. എസ്സെയിൽ ഇന്ത്യയിലെ തന്നെ ടോപ്സ്കോർ ആയ 160 മാർക്കായിരുന്നു ഉത്തരയ്ക്ക്. തുടർച്ചയായി യുപിഎസ് സി പരീക്ഷകളിൽ ചോദിക്കുന്ന വിഷയങ്ങളായ ജെൻഡർ, എൻവയോൺമെന്റ് , സയൻസ് തുടങ്ങിയവ ഒക്കെ കൂടുതലായി ഫോക്കസ് ചെയ്തുകൊണ്ടായിരുന്നു ഉത്തരയുടെ പഠനം. ഉദ്ദാഹരണങ്ങൾ നിരത്തി ആ വിഷയത്തിൽ പ്രഗല്ഭരായ ആളുകളുടെ അഭിപ്രായങ്ങൾ ഉൾപ്പെടുത്തി, ആ വിഷയവുമായി ബന്ധപ്പെട്ട് അടുത്ത കാലത്ത് സംഭവിച്ച എന്തെങ്കിലും സംഭവം ചൂണ്ടിക്കാട്ടി ഉത്തരങ്ങൾ എഴുതാനാണ് ഉത്തര ശ്രമിച്ചിരുന്നത്.പാരഗ്രാഫുകൾ കൊണ്ട് ഉത്തരങ്ങൾ നിറയ്ക്കുന്നതിന് പകരം പോയിന്റുകൾ കൂടുതൽ കൊണ്ട് വരാൻ ശ്രമിക്കണമെന്നും ഉത്തര ഓർമിപ്പിക്കുന്നു. സോഷ്യോളജി ആയിരുന്നു ഉത്തരയുടെ ഓപ്ഷണൽ.
സിവിൽ സർവീസിന് തയ്യാറെടുക്കുന്നുണ്ടെങ്കിൽ മുടങ്ങാതെ ചെയ്യേണ്ട മറ്റൊരു കാര്യം പത്രവായന ആണെന്നാണ് ഉത്തര പറയുന്നത്. ” കോച്ചിംഗ് സെന്ററുകളിൽ നിന്ന് കറന്റ് അഫയേഴ്സിൽ ഒരുപാട് അറിവ് കിട്ടുമെങ്കിലും അവയൊക്കെയും പത്രവായനയിൽ നിന്ന് എഴുതിയുണ്ടാക്കുന്ന നോട്ടുകളെ സപഌമെന്റ് ചെയ്യുകയേ ഉള്ളൂ.” ഉത്തര പറയുന്നു.
”ഡാഫ് നന്നായി അനലൈസ് ചെയ്യുകയാണ് ഇന്റർവ്യൂവിനായി ചെയ്യാവുന്ന
ഏറ്റവും വലിയ തയ്യാറെടുപ്പ്. ഐലേണിലെ മെന്റർ ഷിനാസ് സർ അതിനായി ഒരുപാട് സഹായിച്ചിട്ടുണ്ട്. നമ്മൾ വെറും ഹോബിയായി എഴുതിച്ചേർത്തിരിക്കുന്ന കാര്യങ്ങളിൽ നിന്നാവും ചിലപ്പോൾ ഏറ്റവും കൂടുതൽ ചോദ്യങ്ങൾ ചോദിക്കുക. ഡാഫിൽ എന്താണോ എഴുതിയിരിക്കുന്നത് അതിനെപ്പറ്റി വ്യക്തമായ അറിവുണ്ടാകണം. എങ്കിലേ ഇന്റർവ്യൂവിൽ നന്നായി പെർഫോം ചെയ്യാൻ സാധിക്കൂ. ” ഉത്തര കൂട്ടിച്ചേർത്തു.
ഇന്ത്യൻ റവന്യൂ സർവീസ് ആണ് ഉത്തരയ്ക്ക് കിട്ടിയിരിക്കുന്ന സർവീസ്.
(ബിഗ്ന്യൂസ് ലൈവും ഐലേൺ ഐഎഎസ് അക്കാദമിയും ചേർന്ന് നടത്തുന്ന സിവിൽ സർവീസ് മോട്ടിവേഷൻ പ്രോഗ്രാമിൽ നിന്ന്.. സിവിൽ സർവീസ് പഠനവുമായി ബന്ധപ്പെട്ട സ്കോളർഷിപ്പ് / ഓൺലൈൻ ക്ളാസ്സുകൾ / ക്ളാസ് റൂം ബാച്ചുകൾ / ഓറിയെന്റേഷൻ വർക്ക്ഷോപ്പുകൾ തുടങ്ങിയ കൂടുതൽ വിവരങ്ങൾക്ക് താഴെ നൽകിയിട്ടുള്ള നമ്പറിൽ ബന്ധപ്പെടാവുന്നതാണ് 📞 8089166792)
Discussion about this post