സൗമ്യ സന്തോഷിന് ആദരവായി ഓണററി സിറ്റിസൺഷിപ്പ് നൽകുമെന്ന് ഇസ്രായേൽ; ഭാര്യയ്ക്ക് ലഭിച്ച മഹത്തായ അംഗീകാരമെന്ന് സന്തോഷ്

soumya_

ന്യൂഡൽഹി: ഇസ്രായേലിൽ വെച്ച് കൊല്ലപ്പെട്ട മലയാളി കെയർഗിവർ സൗമ്യ സന്തോഷിനെ വീണ്ടും ആദരിച്ച് രാജ്യം. സൗമ്യ സന്തോഷിന് ആദരസൂചക പൗരത്വം(ഓണററി സിറ്റിസൺഷിപ്പ്)നൽകുമെന്ന് ഇസ്രായേൽ അറിയിച്ചു. നാട്ടിലേക്ക് ഫോൺ ചെയ്തുകൊണ്ടിരിക്കെ ഹമാസിന്റെ റോക്കറ്റാക്രമണത്തിലാണ് സൗമ്യ സന്തോഷ് കൊല്ലപ്പെട്ടത്.

‘ഇസ്രയേലിലെ ജനങ്ങൾ വിശ്വസിക്കുന്നത് സൗമ്യ ഓണററി സിറ്റിസൺ ആണെന്നാണ്. സൗമ്യയെ തങ്ങളിൽ ഒരാളായാണ് അവർ കാണുന്നത്’- ഇന്ത്യയിലെ ഇസ്രയേൽ എംബസി ഉന്നത ഉദ്യോഗസ്ഥൻ റോണി യെദീദിയ ക്ലീൻ ഡൽഹിയിൽ മാധ്യമപ്രവർത്തകരോടു പ്രതികരിച്ചു.

അതേസമയം, സൗമ്യയ്ക്ക് മരണാനന്തര ബഹുമതിയായി ആദരസൂചക പൗരത്വം നൽകാൻ തീരുമാനിച്ച ഇസ്രായേലിന്റെ നടപടിയെ സൗമ്യയുടെ കുടുംബം സ്വാഗതം ചെയ്തു. ഭാര്യക്ക് ലഭിച്ച മഹത്തായ അംഗീകാരമായാണ് ഇസ്രയേലിന്റെ തീരുമാനത്തെ കാണുന്നതെന്ന് സൗമ്യയുടെ ഭർത്താവ് സന്തോഷ് പ്രതികരിച്ചു.

മകൻ അഡോണിന്റെ സംരക്ഷണം സംബന്ധിച്ച കാര്യങ്ങളെ കുറിച്ചും എംബസി ഉദ്യോഗസ്ഥർ അറിയിച്ചതായും സന്തോഷ് കൂട്ടിച്ചേർത്തു.

Exit mobile version