ഷാര്‍ജ : നായകളുടെ 102 വര്‍ഗങ്ങള്‍ കുറഞ്ഞ സമയത്തിനുള്ളില്‍ കണ്ടെത്തി രേഖപ്പെടുത്തിയ ഷാര്‍ജയിലെ മലയാളി വിദ്യാര്‍ഥിനി ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ ഇടം നേടി.
ഷാര്‍ജ ഔവര്‍ ഓണ്‍ ഇംഗ്‌ളീഷ് മീഡിയം സ്‌കൂളിലെ നാലാം ക്‌ളാസ് വിദ്യാര്‍ഥിനി എവ്‌ളിന്‍ ബിനു മാത്യു ആണ് ഈനേട്ടം കരസ്ഥമാക്കിയത്.രണ്ട് മിനിറ്റും എട്ട് സെക്കന്റും കൊണ്ടാണ് നായവര്‍ഗങ്ങളെ രേഖപ്പെടുത്തിയത്. ഇതിനുമുമ്പ് നായകളുടെ 40 ഇനങ്ങളുടെ പേര് രേഖപ്പെടുത്തിയ ഹൈദരാബാദ് സ്വദേശിനിയെ പിന്നിലാക്കിയാണ് എവ്‌ളിന്‍ റക്കോര്‍ഡ് നേടിയത്.
ഇന്ത്യ ബുക്ക് ഓഫ് റേെക്കാര്‍ഡ് ജൂറി അയച്ച വെര്‍ച്വല്‍ ലിങ്ക് വഴി ഡാല്‍മേഷന്‍, വെസ്റ്റ് ഹൈലന്‍ഡ് ടെറിയര്‍, ബുള്‍ഡോഗ്, എയിര്‍ഡയെില്‍ ടെറിയര്‍, പുഗ്, ബീഗിള്‍, ലാബ്രഡോര്‍, ഷിറ്റ്‌സു, പൊമറേനിയന്‍ തുടങ്ങിയ നായകളുടെ വര്‍ഗങ്ങളും വകഭേദങ്ങളും രേഖപ്പെടുത്തുകയായിരുന്നു.
പരിസ്ഥിതി സംരക്ഷണത്തിലും ചിത്രരചനയിലും താത്പര്യമുള്ള എവ്‌ളിന്‍ പഠനത്തിലും മിടുക്കിയാണ്. ആലപ്പുഴ ചെങ്ങന്നൂര്‍ സ്വദേശി ദുബായ് എമിറേറ്റ്‌സ് എന്‍.ബി.ഡി. ബാങ്ക് ജീവനക്കാരനായ ബിനു മാത്യുവിന്റെയും ഷാര്‍ജ ഔവര്‍ ഇംഗ്‌ളീഷ് ഹൈസ്‌കൂള്‍ അധ്യാപിക ദിവ്യ വര്‍ഗീസിന്റെയും മകളാണ് എവ്‌ളിന്‍. കെ.ജി വിദ്യാര്‍ഥിനി ക്രിസ്‌ളിന്‍ സഹോദരിയാണ്.