കോവിഡ് ബാധിച്ചു മരിക്കുന്നവരുടെ മൃതശരീരം മാന്യമായി സംസ്‌കരിക്കപ്പെടേണ്ടത് പ്രധാന മനുഷ്യാവകാശമാണെന്നും അത് രാജ്യത്ത് സംരക്ഷിക്കപ്പെടണമെന്നും മനുഷ്യാവകാശ കമ്മീഷന്‍

Covid Dead Body | Bignewslive

തിരുവനന്തപുരം: കോവിഡ് ബാധിച്ചു മരിക്കുന്നവരുടെ മൃതശരീരം മാന്യമായി സംസ്‌കരിക്കപ്പെടേണ്ടത് പ്രധാന മനുഷ്യാവകാശമാണെന്നും അത് രാജ്യത്ത് സംരക്ഷിക്കപ്പെടണമെന്നും മനുഷ്യാവകാശ കമ്മീഷന്‍. മാര്‍ ഗ്രിഗോറിയോസ് കോളേജ് ഓഫ് ലോയും കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷനും സംയുക്തമായി മെയ് മാസം 22ന് കൊവിഡ് കാലത്തെ മനുഷ്യാവകാശ ലംഘനവും മനുഷ്യാവകാശ സംരക്ഷണവും എന്ന വിഷയത്തില്‍ ദേശീയ സെമിനാറിലാണ് മനുഷ്യാവകാശ കമ്മീഷന്റെ പരാമര്‍ശം.

ജബല്‍പുര്‍ ധര്‍മശാസ്ത്ര യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ പ്രൊഫ.ബാല്‍രാജ് ചൗഹാന്‍ അധ്യക്ഷത വഹിച്ച ചടങ്ങ്, കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡോമിനിക് ആണ് ഉദ്ഘാടനം നിര്‍വഹിച്ചത്. കൊവിഡ് കാലത്തെ മനുഷ്യാവകാശ ലംഘനങ്ങളെ കുറിച്ചും, മനുഷ്യാവകാശ സംരക്ഷണത്തിന്റെ പുതിയ മാനങ്ങളെ കുറിച്ചും അദ്ദേഹം വിശദീകരിച്ചു.

കോവിഡ് ബാധിച്ചു മരിക്കുന്നവരുടെ മൃത ശരീരം മാന്യമായിസംസ്‌കരിക്കപ്പെടേണ്ടത് പ്രധാനമായ മനുഷ്യാവകാശമാണെന്നും, അത് രാജ്യത്ത് സംരക്ഷിക്കപ്പെടണമെന്ന് അദ്ദേഹം പറഞ്ഞു. കൂടാതെ ആരോഗ്യ മേഖലയില്‍ കഴിഞ്ഞ രണ്ടു വര്‍ഷമായി തുടര്‍ച്ചയായി ഈ രോഗത്തോട് പൊരുതി ജീവിക്കുന്ന ആരോഗ്യ പ്രവര്‍ത്തകരെക്കുറിച്ചും അവരുടെ മനുഷ്യാവകാശ പ്രശ്‌നങ്ങളെക്കുറിച്ചും സൂചിപ്പിക്കുന്നതിനോടൊപ്പം തന്നെ, നാടിന്റെ ഭാവി തലമുറയായ വിദ്യാര്‍ത്ഥികള്‍ അവര്‍ ഈ കോവിഡ് കാലത്തു നേരിടുന്ന ഏറ്റവും വലിയ മനുഷ്യാവകാശ പ്രശ്‌നങ്ങളില്‍ ഒന്നായ ഇന്റര്‍നെറ്റ് ലഭ്യതയും വിദ്യാഭ്യാസ നിരാസവും ഇന്ത്യയെ എങ്ങനെ ബാധിക്കുമെന്ന ആകുലത കൂടി പങ്കുവെച്ചു.

തുടര്‍ന്ന് കോവിഡ് കാലത്തെ വിവിധ മനുഷ്യാവകാശ ലംഘനങ്ങളെ കുറിച്ചും, മനുഷ്യാവകാശ സംരക്ഷണത്തിന്റെ പ്രാധാന്യത്തെ കുറിച്ചുമുള്ള വിവിധ വിഷയങ്ങളില്‍ പഞ്ചാബ് യൂണിവേഴ്‌സിറ്റി, സ്‌കൂള്‍ ഓഫ് ലോ ഡീന്‍ പ്രൊഫ. ഡോ. തരുണ്‍ ആരോറ, ജെ. എന്‍. യു അധ്യാപകന്‍ ഡോ. പി. യൂ. പുനീത്, ഇഡടഅഠ സ്‌കൂള്‍ ഓഫ് ലീഗല്‍ സ്റ്റഡീസ് ഡയറക്ടര്‍ ഡോ. വാണി കേസരി, ജിന്‍ഡല്‍ ഗ്ലോബല്‍ ലോ സ്‌കൂള്‍ ഡീന്‍ ഡോ. നേഹ മിസ്ര എന്നിവര്‍ വിഷയവതരണവും, ഉച്ചതിരിഞ്ഞുള്ള മൂന്നു സെഷനുകളിലായി നാല്‍പ്പതോളം ഗവേഷണ പ്രാബന്ധങ്ങളും അവതരിപ്പിച്ചു. കോളേജ് ഡയറക്ടര്‍ റെവ. ഡോ. കോശി ഐസക് പുന്നമൂട്ടില്‍, പ്രിന്‍സിപ്പല്‍ പ്രൊഫ. ഡോ. ജോണ്‍ പി സി, വൈസ് പ്രിന്‍സിപ്പല്‍. പ്രൊഫ. ഡോ. തോമസ് കുട്ടി, നിയമ വിഭാഗം മേധാവി. ഡോ. ജിജിമോന്‍ വി എസ് എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

Exit mobile version