തിരുവനന്തപുരം: ശബരിമലയില്‍ ദര്‍ശനം നടത്താന്‍ ട്രാന്‍സ്ജെന്‍ഡേഴ്സിന് പോലീസ് അനുമതി നല്കി. നാലു പേര്‍ക്കാണ് ശബരിമലയില്‍ പോകാന്‍ അനുമതി നല്‍കിയത്. തന്ത്രിയും പന്തളം കൊട്ടാരവും അനുകൂല നിലപാടു സ്വീകരിച്ചതായും പോലീസ് അറിയിച്ചു.
കഴിഞ്ഞ ദിവസം സ്ത്രീവേഷത്തില്‍ ശബരിമലയ്ക്കു പോകാന്‍ എരുമേലിയില്‍ എത്തിയ ട്രാന്സ്ജെന്ഡേഴ്സിനെ പുരുഷവേഷം ധരിക്കണമെന്നു പോലീസ് ആവശ്യപ്പെട്ടതു നിരസിച്ചതോടെ തിരിച്ചയച്ചിരുന്നു. രഞ്ജു, അനന്യ, അവന്തിക, തൃപ്തി ഷെട്ടി എന്നീ ട്രാന്‍സ്ജെന്‍ഡേഴ്സിന് ഇരുമുടിക്കെട്ടുകളുമായി ശബരിമലയില്‍ എത്തിയത്.
എന്നാല്‍ ശബരിമലയില്‍ ട്രാന്‍സ്ജെന്‍ഡേഴ്സിന് ദര്‍ശനം നടത്തുന്നതില്‍ തടസമില്ലെന്ന് ശബരിമല തന്ത്രി തന്ത്രി കണ്ഠരര് രാജീവര് പറഞ്ഞു. മറ്റ് ആചാരങ്ങള്‍ പാലിച്ചുകൊണ്ട് ട്രാന്‍സ് ജെന്‍ഡേഴ്സിന് ദര്‍ശനം നടത്താമെന്ന് തന്ത്രി ഒരു ദേശീയ മാധ്യമത്തോട് പ്രതികരിച്ചിരുന്നു.
പന്തളം കൊട്ടാരവും ഇക്കാര്യത്തില്‍ സമാനമായ നിലപാടാണ് സ്വീകരിച്ചത്. ഇക്കാര്യത്തില്‍ തടസമില്ലെന്ന് പന്തളം കൊട്ടാരം നിര്‍വാഹക കമ്മിറ്റി സെക്രട്ടറി കെപി നാരായണ വര്‍മ്മ വ്യക്തമാക്കിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം ട്രാന്‍സ് ജെന്‍ഡേഴ്സ് യുവതികളുടെ വേഷം ധരിച്ചെത്തുന്നത് ആശയക്കുഴപ്പത്തിനിടയാക്കുമെന്നും നാരായണ വര്‍മ്മ പറഞ്ഞു.
Discussion about this post