ട്രിപ്പിള്‍ ലോക്ഡൗണും രോഗവ്യാപനം തടയാന്‍ തുണച്ചില്ല; മലപ്പുറത്ത് ഇനി വിശദമായ പരിശോധനയും ഒപ്പം ശക്തമായ നിലപാടുകളിലേയ്ക്കും

Lock down | Bignewslive

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ഡൗണ്‍ നീട്ടി. കൊവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തിലാണ് ലോക്ഡൗണ്‍ നീട്ടാന്‍ തീരുമാനം കൈകൊണ്ടത്. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. ട്രിപ്പിള്‍ ലോക് ഡൗണ്‍ ഉള്‍പ്പടെയാണ് രോഗവ്യാപനം തടയാന്‍ നടപടി കൈകൊണ്ടത്. നാല് ജില്ലകളിലാണ് ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയത്.

മലപ്പുറം, തിരുവനന്തപുരം, തൃശ്ശൂര്‍, എറണാകുളം തുടങ്ങിയ ജില്ലകളിലാണ് ട്രിപ്പിള്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയത്. അതേസമയം, മൂന്നിടങ്ങളില്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍ തുണച്ചു. രോഗവ്യാപനത്തില്‍ വന്‍ തോതിലാണ് കുറവുണ്ടായത്. എന്നാല്‍, മലപ്പുറത്ത് ട്രിപ്പിള്‍ ലോക്ഡൗണും തുണച്ചില്ല. രോഗവ്യാപനം ഇപ്പോഴും ശക്തമായി തുടരുകയാണ്.

ഈ സാഹചര്യത്തില്‍ മലപ്പുറത്ത് മാത്രം ട്രിപ്പിള്‍ ലോക്ഡൗണ്‍ തുടരുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. എറണാകുളം, തൃശ്ശൂര്‍, തിരുവനന്തപുരം എന്നീ ജില്ലകളില്‍ നാളെ രാവിലെ മുതല്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍ ഒഴിവാക്കും. മലപ്പുറത്ത് രോഗവ്യാപനം തുടരുന്ന സാഹചര്യത്തില്‍ ജില്ലയില്‍, കൂടുതല്‍ ശക്തമായ നിലപാടുകള്‍ സ്വീകരിക്കേണ്ടതുണ്ടെന്നും പരിശോധനയും ഉണ്ടാകുമെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Exit mobile version