തിരുവനന്തപുരം: ഇഎംസിസി കരാറിൽ മുൻമന്ത്രി മേഴ്സിക്കുട്ടിയമ്മ ചതിക്കപ്പെട്ടുവെന്ന് അധികാരമേറ്റ പുതിയ ഫിഷെറീസ് മന്ത്രി സജി ചെറിയാൻ. വിഷയത്തിൽ സർക്കാർ അന്വേഷണം നടക്കുകയാണെന്നും മന്ത്രി സ്വകാര്യ മാധ്യമത്തോട് വിശദീകരിച്ചു.
മേഴ്സിക്കുട്ടിയമ്മയെ തോൽപ്പിച്ചത് ജനങ്ങൾ കാണിച്ച അബദ്ധമെന്നും സജി ചെറിയാൻ അഭിപ്രായപ്പെട്ടു. നിരവധി പദ്ധതികൾ അവർ തുടങ്ങി വെച്ചിട്ടുണ്ട്. അതൊക്കെ പൂർത്തിയാക്കുമെന്നും മന്ത്രി ഉറപ്പ് നൽകി.
തീരമേഖലയിലെ കടൽക്ഷോഭ കെടുതികൾ പരിഹരിക്കും. ഫിഷറീസ് മേഖലയിൽ 5 വർഷത്തേക്കുള്ള മാസ്റ്റർ പ്ലാൻ തയ്യാറാക്കുമെന്നും മന്ത്രി വാഗ്ദാനം ചെയ്തു.
Discussion about this post