കോഴിക്കോട്: കേരളത്തെ കണ്ണീരണിയിച്ച് നിപ്പയോട് പൊരുതി ജീവത്യാഗം ചെയ്ത സിസ്റ്റർ ലിനിയുടെ ഓർമ്മദിനത്തിൽ അനുസ്മരണ കുറിപ്പുമായി മുൻ ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചർ. ഈ ദിനം ഒരിക്കലും മറക്കാൻ കഴിയില്ലെന്നും അത്രയേറെ തീവ്രതയോടെ ഉള്ളിനുള്ളിൽ പതിഞ്ഞിട്ടുണ്ട് ലിനി എന്ന ജീവത്യാഗിയായ മാലാഖയുടെ മുഖമെന്നും ശൈലജ ടീച്ചർ ഫേസ്ബുക്കിൽ കുറിക്കുന്നു.
കോഴിക്കോട് നിപ്പ വൈറസ് പടർന്ന ആദ്യഘട്ടത്തിൽ രോഗം ബാധിച്ച 18 പേരിൽ 16 പേരും മരണത്തിന് കീഴടങ്ങിയിരുന്നു. നിപ്പ രോഗികളെ പരിചരിക്കുന്നതിനിടെ പേരാമ്പ്ര സർക്കാർ ആശുപത്രിയിലെ താൽക്കാലിക നഴ്സായിരുന്ന സിസ്റ്റർ ലിനിയും രോഗബാധിതയായി മരണത്തിന് കീഴടങ്ങുകയായിരുന്നു. രണ്ടു പിഞ്ചുകുഞ്ഞുങ്ങളെ തനിച്ചാക്കി ഭർത്താവിന് മരണക്കിടക്കയിൽ നിന്നും കത്തെഴുതിവെച്ച് മരണത്തെ പുൽകിയ സിസ്റ്റർ ലിനിയെ രക്തസാക്ഷിയായാണ് കേരളക്കര നെഞ്ചേറ്റിയത്.
കേരളത്തിൻറെ പോരാട്ട ഭൂമിയിലെ ഒരു ധീര നക്ഷത്രമായ ലിനിയുടെ ഓർമകൾക്ക് മുൻപിൽ ഒരുപിടി രക്തപുഷ്പങ്ങൾ അർപ്പിച്ചുകൊണ്ടാണ് മുൻആരോഗ്യമന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പ്.
കെകെ ശൈലജ ടീച്ചറുടെ ഫേസ്ബുക്ക് കുറിപ്പ്:
.
ലിനിയുടെ ഓർമ്മകൾക്ക് മരണമില്ല. ഈ ദിനം ജീവിതത്തിൽ ഒരിക്കലും മറക്കാൻ കഴിയില്ല. അത്രയേറെ തീവ്രതയോടെ ഉള്ളിനുള്ളിൽ പതിഞ്ഞിട്ടുണ്ട് ലിനി എന്ന ജീവത്യാഗിയായ മാലാഖയുടെ മുഖം. ആദ്യഘട്ടത്തിൽ വൈറസ് ബാധിച്ച 18 പേരിൽ 16 പേരെയും നമുക്ക് നഷ്ടപ്പെട്ടിരുന്നു. രോഗപ്പകർച്ച കൂടിയ വൈറസ് ആയിരുന്നിട്ടും കൂടുതൽ ആളുകളിലേക്ക് രോഗപ്പകർച്ച തടയാൻ കഴിഞ്ഞത് വലിയ നേട്ടമാണ്.
ആരോഗ്യ വകുപ്പിലേയും മൃഗസംരക്ഷണ വകുപ്പ് അടക്കമുള്ള വ്യത്യസ്ത വകുപ്പുകളിലേയും, മുൻ മന്ത്രി ടി.പി. രാമകൃഷ്ണൻ, മറ്റ് ജനപ്രതിനിധികൾ അടക്കമുള്ളവരുടെ സഹകരണത്തോടെ പഴുതടച്ച പ്രചാരണ പ്രവർത്തനങ്ങളാണ് ഈ നേട്ടത്തിന് ആധാരം.
നിപ്പ വൈറസ് ബാധിച്ചവരെ ശുശ്രൂഷിക്കുന്നതിനിടെയാണ് ലിനി സിസ്റ്റർക്ക് രോഗം ബാധിക്കുന്നത്. താൻ മരണത്തിലേക്ക് അടുക്കുകയാണെന്ന് അറിഞ്ഞിട്ടും പ്രിയ ഭർത്താവിന് എഴുതിയ കത്ത് ഇന്നും ഏറെ വേദന നിറയ്ക്കുന്നു. കേരളത്തിൻറെ പോരാട്ട ഭൂമിയിലെ ഒരു ധീര നക്ഷത്രമായ ലിനിയുടെ ഓർമകൾക്ക് മുൻപിൽ ഒരുപിടി രക്തപുഷ്പങ്ങൾ…