കൊച്ചി: വഴിയരികില്‍ ഉറങ്ങിക്കിടന്ന വൃദ്ധന്റെ തലയിലൂടെ ലോറിയുടെ ചക്രങ്ങള്‍ കയറിയിറങ്ങി. കഴിഞ്ഞ ദിവസം അര്‍ധരാത്രിയാണ് ദാരുണ സംഭവം. വെല്ലിംഗ്ടണ്‍ ഐലന്റിന് സമീപത്തെ കൊങ്കന്‍ ടാങ്കിനും വാക്ക് വേയ്ക്കുമിടയിലാണ് അറുപതിനോടടുത്ത് പ്രായമുള്ള അജ്ഞാതന്‍ അി ദാരുണമായി മരണമടഞ്ഞത്. ബിഒടിയില്‍ നിന്ന് കുണ്ടന്നൂര്‍ റൂട്ടിലാണ് അപകടം നടന്നത്.
അപകടത്തിനിടയാക്കിയ വാഹനത്തെക്കുറിച്ച് വ്യക്തമായ സൂചനകളൊന്നും ലഭിച്ചില്ലെങ്കിലും സമീപത്തെ ടയറിന്റെ പാടുകളില്‍ നിന്നും വൃദ്ധനെ ഇടിച്ചത് ഏസര്‍ പോലുള്ള വലിയ ലോറിയാകുമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. വാക്ക് വേയ്ക്ക് സമീപത്തെ സിസിടിവി കാമറകള്‍ പോലീസ് പരിശോധിച്ചെങ്കിലും ഇതൊന്നും പ്രവര്‍ത്തിക്കുന്നില്ലെന്ന് കണ്ടെത്തിയിരുന്നു. സാധാരണ ഹെവി വെയ്റ്റ് ലോറികളുടെ ഡ്രൈവര്‍മാര്‍ ഈ പ്രദേശത്ത് വാഹനമൊതുക്കിയിട്ട് ഉറങ്ങാറുണ്ട്.
അത്തരത്തില്‍ ആരെങ്കിലും ലോറി നിര്‍ത്തി റിവേഴ്സ് എടുത്തപ്പോഴാകാം അപകടം നടന്നതെന്നാണ് നിഗമനം. ഇവിടെ സ്ഥിരമായി പാര്‍ക്ക് ചെയ്യാറുള്ള ലോറികളുടെ ഡ്രൈവര്‍മാരെ കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങിയിട്ടുണ്ട്. മരിച്ച വൃദ്ധനെ ഇതുവരെ തിരിച്ചറിയാനായിട്ടില്ലെന്നും പ്രദേശത്ത് ആക്രി പെറുക്കി നടക്കുന്ന ആളാണെന്ന സംശയമുണ്ടെന്നും ഹാര്‍ബര്‍ പോലീസ് പറഞ്ഞു. മൃതദേഹം ഇന്‍ക്വസ്റ്റിന് ശേഷം എറണാകുളം ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
Discussion about this post