തിരുവനന്തപുരം: ഏറെ ചര്‍ച്ചയ്ക്ക് വഴിവെയ്ക്കുന്നതും സംസാര വിഷയവുമായ ഒന്നാണ് ഹാദിയയുടെ അച്ഛന് അശോകന്റെ ബിജെപി പ്രവേശനം. എന്തുകൊണ്ട് ബിജെപിയില്‍ ചേര്‍ന്നു എന്ന ചോദ്യത്തിനും അദ്ദേഹത്തിന് മറുപടി ഉണ്ട്. തനിക്ക് ഏത് രാഷ്ട്രീയ പാര്‍ട്ടിയിലും ചേരാന്‍ സ്വാതന്ത്ര്യമുണ്ടെന്നും നിലവില്‍ ഭാരതത്തിലെ ഏറ്റവും നല്ല രാഷ്ട്രീയ പാര്‍ട്ടി ബിജെപിയാണെന്നും അശേകന് പറയുന്നു.
ആര്‍ക്കും ഏത് രാഷ്ട്രീയപ്പാര്‍ട്ടിക്കൊപ്പവും നില്ക്കാന് സ്വാതന്ത്ര്യമുണ്ട്. നിലവില്‍ ഏറ്റവും നല്ല രാഷ്ട്രീയ പാര്‍ട്ടി ബിജെപിയാണെന്നാണ് എന്റെ അഭിപ്രായം. ഞാന്‍ ഒരു പട്ടാളക്കാരനായിരുന്നത് കൊണ്ടാവും, എനിക്ക് തോന്നുന്നു ഭാരതത്തിന്റെ നിലനില്‍പ്പിന് ബിജെപി അനിവാര്യമാണ്.
ഹിന്ദു സംസ്കാരം സംരക്ഷിക്കുന്ന ഏക പാര്‍ട്ടി ബിജെപിയാണ്. കോണ്‍ഗ്രസ് ഒരു പരിധിവരെ അങ്ങനെയാണെങ്കിലും അവരുടെ നിലപാടും പൂര്‍ണമല്ല. അതേസമയം ചൈനയ്ക്ക് കീ ജയ് വിളിക്കുന്ന ടീമാണ് കമ്യൂണിസ്റ്റുകാര്‍, അവരോട് യാതൊരു താല്പര്യവുമില്ല- അശോകന് പറഞ്ഞു.
Discussion about this post