കൊച്ചി: സംസ്ഥാനത്തിന്റെ നിയുക്ത ആരോഗ്യ മന്ത്രി വീണ ജോര്‍ജിന് അഭിനന്ദനങ്ങള്‍ അറിയിച്ച് സംവിധായകന് ജൂഡ് ആന്റണി ജോസഫ്. കേരളത്തിന്റെ നിയുക്ത ആരോഗ്യമന്ത്രി, പൂജയുടെ ജനിക്കാതെ പോയ വൈന്‍ ആന്റി അഭിനന്ദനങ്ങള്‍ ജൂഡ് കുറിച്ചു.
ഓം ശാന്തി ഓശാന സിനിമയില്‍ അഭിനയിക്കാന്‍ ക്ഷണിച്ച അനുഭവവും ജൂഡ് പങ്കുവയ്ക്കുന്നത്.
ഓം ശാന്തി ഓശാനയിലെ വൈന്‍ ആന്റി ആകാന്‍ ഞാന്‍ മനസ്സില്‍ ആഗ്രഹിച്ചത് ഈ മുഖമാണ്. അന്ന് മാം ഇന്ത്യ വിഷനില്‍ ജോലി ചെയ്യുന്നു. അന്ന് നമ്പര്‍ തപ്പിയെടുത്തു വിളിച്ചു കാര്യം പറഞ്ഞു. നേരെ ഇന്ത്യാ വിഷനില്‍ ചെന്ന് കഥ പറഞ്ഞു. എന്നാല്‍ വേഷം വീണ നിരസിക്കുകയായിരുന്നെന്ന് ജൂഡ് പോസ്റ്റില്‍ പറയുന്നു. വിനയപ്രസാദ് ആണ് ചിത്രത്തില്‍ വൈന്‍ ആന്റി ആയി എത്തിയത്.