കെകെ ശൈലജയെ മാറ്റി നിർത്തിയ തീരുമാനം മാറ്റില്ല; പുതുമുഖങ്ങൾ മതിയെന്നത് പാർട്ടിയുടെ സംഘടനാപരവും രാഷ്ട്രീയപരവുമായ തീരുമാനം: എ വിജയരാഘവൻ

vijayaraghavan

തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിൽ മന്ത്രിയായി കെകെ ശൈലജയെ ഉൾപ്പെടുത്താത്ത തീരുമാനത്തിന് എതിരെ പ്രതിഷേധം ഉയരുമ്പോൾ പ്രതികരണവുമായി സിപിഎം സംസ്ഥാന ആക്ടിങ് സെക്രട്ടറി എ വിജയരാഘവൻ. മന്ത്രിസഭയിൽ ശൈലജ ടീച്ചറെ ഉൾപ്പെടുത്താതിരുന്ന തീരുമാനത്തിൽ മാറ്റമുണ്ടാകില്ലെന്ന് അദ്ദേഹം അറിയിച്ചു.

മന്ത്രിസഭയിൽ പുതുമുഖങ്ങൾക്ക് മാത്രം അവസരം നൽകിയാൽ മതിയെന്ന തീരുമാനം പാർട്ടിയുടെ സംഘടനാപരവും രാഷ്ട്രീയപരവുമായ തീരുമാനം ആണെന്നും വിജയരാഘവൻ വ്യക്തമാക്കി. തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.


വ്യക്തികൾ പ്രസ്ഥാനത്തിന്റെ പ്രതീകം മാത്രമാണെന്നും പാർട്ടി കൂട്ടായി ചർച്ച ചെയ്താണ് തീരുമാനം എടുത്തതെന്നും വിജയരാഘവൻ വിശദീകരിച്ചു. ശൈലജ ടീച്ചർക്ക് വേണ്ടിയുള്ള ക്യാംപെയ്ൻ ശ്രദ്ധയിൽപെട്ടിട്ടില്ലെന്നും വിജയരാഘവൻ വ്യക്തമാക്കി.ഒന്നാം പിണറായി സർക്കാരിൽ മികച്ച പ്രകടനം കാഴ്ചവെച്ച ശൈലജ ടീച്ചറെ രണ്ടാം മന്ത്രിസഭയിൽ ഉൾപ്പെടുത്താത്തതനെതിരെ സോഷ്യൽ മീഡിയയിൽ വലിയ പ്രതിഷേധം ഉയർന്നിരുന്നു.

Exit mobile version