തിരുവനന്തപുരം: വനിതാ മതില് വിഭാഗീയത ഉണ്ടാക്കുമെന്നും, വിശ്വാസമാണ് വലുത്, വിശ്വാസികള്‍ക്ക് ഈ മാസം 26ന് നടക്കുന്ന അയ്യപ്പ ജ്യോതിയില്‍ പങ്കെടുക്കാമെന്നും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍.സര്‍ക്കാരിന് ധാര്‍ഷ്ട്യമാണ്, ആരെയും അംഗീകരിക്കുന്നില്ലെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.
മുഖ്യമന്ത്രി എന്ന നിലയിലല്ല പിണറായി വിജയന് ജനത്തെ കൈകാര്യം ചെയ്യുന്നതെന്ന് സുകുമാരന്‍ നായര്‍ കുറ്റപ്പെടുത്തി. ആരുടെയും ചട്ടുകമാകാന്‍ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ശബരിമലയിലെ ആചാരങ്ങള്‍ ഇല്ലാതാക്കാനുള്ള നീക്കമാണ് നടക്കുന്നത്. സര്‍ക്കാരില്‍ നിന്ന് എന്‍ എസ് എസ് ഒന്നും നേടിയിട്ടില്ലെന്നും സുപ്രീംകോടതി വിധിയില്‍ ഉറച്ച് നിന്നാല്‍ എന്‍ എസ് എസ് കേന്ദ്രസര്‍ക്കാരിനെ സമീപിക്കുമെന്നും സുകുമാരന്‍ നായര്‍ കുട്ടിച്ചേര്‍ത്തു.
Discussion about this post