ജ്യോഗ്രഫി ഓപ്ഷണലായി തിരഞ്ഞെടുത്ത് സിവിൽ സർവീസ് പരീക്ഷയ്ക്കായി തയ്യാറെടുക്കുന്നവർക്ക് സുവർണാവസരം. ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച ജ്യോഗ്രഫി ട്രെയിനർ നിഖിൽ ലോഹിതാക്ഷനും ജ്യോഗ്രഫിയിൽ മികച്ച ക്ലാസുകൾ നൽകുന്ന ഡയസ് ജോസും
നയിക്കുന്ന സൗജന്യ ഓൺലൈൻ ശിൽപശാലയിൽ നിങ്ങൾക്കും പങ്കെടുക്കാം. ഈ വർക്ക്‌ഷോപ്പിന്റെ ഭാഗമാകാൻ താൽപ്പര്യമുള്ളവർക്ക് ഇപ്പോൾ രജിസ്റ്റർ ചെയ്യാം. മേയ് 23ന് രാവിലെ 11നായിരിക്കും സൂം ആപ്പ് വഴി സൗജന്യ ശിൽപശാല.
ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച സിവിൽ സർവീസ് പരിശീലന കേന്ദ്രമായി വളരുന്ന തിരുവനന്തപുരം ഐലേൺ ഐഎഎസ് അക്കാദമിയാണ് വർക്ക്‌ഷോപ്പ് ഒരുക്കുന്നത്. നിഖിൽ ലോഹിതാക്ഷന്റെയും ഡയസ് ജോസിന്റെയും ക്ലാസുകൾ അറ്റന്റ് ചെയ്ത ജ്യോഗ്രഫി ഓപ്ഷണലായി തിരഞ്ഞെടുത്ത 23 പേരാണ് 2020ൽ ഐലേൺ ഐഎഎസ് അക്കാദമിയിൽ നിന്നും സിവിൽ സർവീസസ് മെയിൻ കടമ്പ കടന്നത്.
ഓപ്ഷണലായി തിരഞ്ഞെടുത്ത വിഷയത്തിലുള്ള അറിവിന്റെ ആഴമാണ് സിവിൽ സർവീസിലേക്കുള്ള കുറുക്കുവഴി. ജ്യോഗ്രഫി ഓപ്ഷണലായി തിരഞ്ഞെടുത്തവർക്ക് ഉണ്ടാകുന്ന എല്ലാവിധത്തിലുള്ള സംശയങ്ങൾക്കും ഉത്തരം കണ്ടെത്താൻ സഹായിക്കുകയാണ് ഈ സൗജന്യ ശിൽപശാലയുടെ ലക്ഷ്യം. ഏതെല്ലാം ഭാഗങ്ങളിൽ പഠനം കേന്ദ്രീകരിക്കണം? ഏതെല്ലാം പുസ്തകങ്ങൾ റഫർ ചെയ്യണം? വിദഗ്ധരുടെ സഹായം തേടണോ തുടങ്ങിയ അടിസ്ഥാനപരമായ എല്ലാ സംശയങ്ങൾക്കും ഉത്തരം കണ്ടെത്താനാണ് ഐലേൺ ഐഎഎസ് അക്കാദമി സഹായിക്കുന്നത്.
ചുരുങ്ങിയ സമയം കൊണ്ട് മലയാളികൾക്ക് അഭിമാനമായ നൂറിലധികം സിവിൽ സർവീസ് ജേതാക്കളെ വാർത്തെടുത്ത സ്ഥാപനമാണ് ഐലേൺ അക്കാദമി. 2021 ലെ യുപിഎസ്‌സി ഇന്റർവ്യൂവിൽ ഐലേൺ അക്കാദമിയിൽ നിന്ന് പങ്കെടുക്കുന്നത് 63 പേരാണ്. കേരളത്തിൽ നിന്ന് ആകെ 94 പേരാണ് ഇന്റർവ്യൂന് പങ്കെടുക്കുന്നത് .
പങ്കെടുക്കാനുള്ള ‘സൂം ലിങ്ക് ‘ താഴെ:
MEETING ID:83032229301
PASSCODE: 781189
Topic: Geography Optional Workshop
Time: MAY, 23 2021. 11:00 am
കൂടുതൽ വിവരങ്ങൾക്ക് :+91 7510353353, 8089166792
Discussion about this post