നടന്‍ ബാലയുടെ ഫോണ്‍ സംഭാഷണത്തിന്റെ ഓഡിയോ ക്ലിപ്പ് പ്രചരിക്കുന്ന സാഹചര്യത്തില്‍ വിശദീകരണവുമായി നടന്‍ ബാല രംഗത്ത്. അമ്മയ്ക്ക് ഗുരുതരമായി ചികിത്സ നേടുന്ന സമയത്താണ് ആ ഫോണ്‍ കോള്‍ ചെയ്തതെന്നും കൃത്യമായ ഉത്തരം തരാതെ കോള്‍ നീട്ടിക്കൊണ്ടുപോയ സാഹചര്യത്തിലാണ് ദേഷ്യപ്പെട്ടതെന്നും ബാല പറഞ്ഞു.
നമ്മള്‍ വളരെ സ്‌നേഹത്തില്‍ ഒരാളെ ഫോണ്‍വിളിച്ച് ചോദിക്കുമ്പോള്‍ അതിന്റെ ഉത്തരം വ്യക്തമായി പറയേണ്ടെ. അതിനിടെ മീഡിയയില്‍ സംസാരിക്കാനോ അതിലൊരു പബ്ലിസിറ്റി നേടണ്ടെയോ ഒരു ആവശ്യവുമില്ലെന്നും ബാല കുറ്റപ്പെടുത്തി.
ബാലയുടെ വാക്കുകളിലേയ്ക്ക്;
‘വലിയൊരു നന്ദി എല്ലാവരോടുമായി പറയുന്നു. എന്നെ സ്‌നേഹിക്കുന്ന എല്ലാവരും ആത്മാര്‍ഥമമായി പ്രാര്‍ഥിച്ചു. അമ്മ സുഖപ്പെട്ട് വരുന്നു. ഇപ്പോള്‍ ഞാന്‍ ചെന്നൈയില്‍ ആണ് ഉള്ളത്. കഴിഞ്ഞ നാലഞ്ച് ദിവസമായി എന്റെ മനസ് എന്റെ കൂടെ ഇല്ല. അമ്മ കുറച്ച് സീരിയസായിരുന്നു. ദൈവം സഹായിച്ചാണ് ഞാന്‍ ഇവിടെ എത്തിയത്. കുറച്ച് ടെന്‍ഷന്‍ ഉണ്ടായിരുന്നു. നമ്മളെ ഒരുപാട് സ്‌നേഹിക്കുന്നവര്‍ക്ക് എന്തെങ്കിലും വരുമ്പോള്‍ ഉണ്ടാകുന്ന വിഷമം, നമ്മള്‍ ഒരുപാട് ഇഷ്ടപ്പെടുന്ന ഒരാള്‍ക്ക് എന്തെങ്കിലും സംഭവിച്ചാല്‍ ഉണ്ടാകുന്ന വിഷമം. ഇത് രണ്ടും ഞാന്‍ അനുഭവിച്ചിരുന്നു.’
‘ഇതിനിടെ കുറേ ചര്‍ച്ചകള്‍ ഉണ്ടായി. ആത്മാര്‍ഥമായി ഒരുകാര്യം ചിന്തിച്ചു നോക്കുക. നമ്മള്‍ വളരെ സ്‌നേഹത്തില്‍ ഒരാളെ ഫോണ്‍വിളിച്ച് ചോദിക്കുമ്പോള്‍ അതിന്റെ ഉത്തരം വ്യക്തമായി പറയേണ്ടെ. അതിനിടെ മീഡിയയില്‍ സംസാരിക്കാനോ അതിലൊരു പബ്ലിസിറ്റി നേടണ്ടെയോ ഒരു ആവശ്യവുമില്ല.’
‘സ്‌നേഹം കൊണ്ട് ഒരു വ്യക്തി വിളിക്കുമ്പോള്‍ അത് ഇഴച്ച് ഇഴച്ച് ഉത്തരം മാത്രം പറയാതെ നീട്ടിക്കൊണ്ടുപോകുകയാണ്. നമ്മള്‍ അപ്പോള്‍ മറ്റൊരു മാനസിക അവസ്ഥയിലായിരിക്കും. സ്വന്തം അമ്മ അസുഖമായി കിടക്കുന്ന സാഹചര്യം, മനസ് ശരിക്കും കഷ്ടപ്പെടുകയായിരുന്നു. അതിനൊരു ഉത്തരം കിട്ടിയാല്‍ മതിയായിരുന്നു, അവസാനം പൊട്ടിത്തെറിച്ചു. ഇക്കാര്യത്തില്‍ കൂടുതല്‍ കാര്യങ്ങള്‍ ഞാന്‍ വെളിപ്പെടുത്തുന്നില്ല.’