കൊച്ചി: അര്‍ബുദവുമായുള്ള പോരാട്ടത്തിനിടയിലും ചെറുപുഞ്ചിരിയോട് ലോകത്തോട് വിടപറഞ്ഞ നന്ദു മഹാദേവയ്ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് സൗഹൃദ ലോകം. അര്‍ബുദം ബാധിച്ച് ഒതുങ്ങി കൂടിയ ആയിരക്കണക്കിന് ആളുകള്‍ക്ക് പ്രചോദനമായ നന്ദു കോഴിക്കോട് എംവിആര്‍ ക്യാന്‍സര്‍ സെന്ററില്‍ വെച്ച് ശനിയാഴ്ച പുലര്‍ച്ചെയോടെയാണ് മരണത്തിന് കീഴടങ്ങിയത്.
എന്റെ കുഞ്ഞേ…എനിക്കൊട്ടും സങ്കടമില്ല. കീമോ നിര്‍ത്താണ്. ഇനി പാലിയേറ്റീവ് മതി എന്ന് ഡോക്ടര്‍ പറഞ്ഞതിന്റെ പിറ്റേന്ന് കൂട്ടുകാര്‍ക്കൊപ്പം ഗോവയ്ക്ക് പോയി ആഘോഷിച്ചവനാണ്, നീ.. ഒരു പക്ഷേ നിനക്ക് മാത്രം പറ്റുന്ന ധീരത.. പക്ഷേ എത്രയോ പേര്‍ക്ക് ധൈര്യം പകര്‍ന്നത്.. നീ പാലിയേറ്റീവും നിര്‍ത്തി അടുത്ത ട്രിപ്പ് പോയി അടിച്ച് പൊളിക്കുന്നതാണ്… ന്ന് എനിക്കറിയാം.. നീ ചെല്ലൂ… വേദനകളില്ലാത്ത ലോകത്തേയ്‌ക്കെന്ന് അര്‍ബുദത്തെ അതിജീവിച്ച അപര്‍ണ്ണ ശിവകാമി കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;
നന്ദു പോയി…
മെയ് 8 ന് MVR ൽ നിന്ന് കണ്ട് പോന്നതാണ്. അവൻ്റെ മുഖത്ത് തലോടി നെറ്റിയിൽ ഉമ്മ കൊടുത്ത് അടുത്ത ചെക്കപ്പിന് വരുമ്പോ കാണാം.. കൊറോണ കുറഞ്ഞാൽ അതിജീവനം ഗ്രൂപ്പിലെ പറ്റുന്നിടത്തോളം പേരെ കൂട്ടി വരാം.. മ്മക്ക് അടിപൊളിയാക്കാം എന്ന് പറഞ്ഞ് പോന്നതാണ്..
എൻ്റെ കുഞ്ഞേ…
എനിക്കൊട്ടും സങ്കടമില്ല.
കീമോ നിർത്താണ്. ഇനി പാലിയേറ്റീവ് മതി എന്ന് ഡോക്ടർ പറഞ്ഞതിൻ്റെ പിറ്റേന്ന് കൂട്ടുകാർക്കൊപ്പം ഗോവയ്ക്ക് പോയി ആഘോഷിച്ചവനാണ്, നീ..
ഒരു പക്ഷേ നിനക്ക് മാത്രം പറ്റുന്ന ധീരത..
പക്ഷേ എത്രയോ പേർക്ക് ധൈര്യം പകർന്നത്..
നീ പാലിയേറ്റീവും നിർത്തി അടുത്ത ട്രിപ്പ് പോയി അടിച്ച് പൊളിക്കുന്നതാണ്… ന്ന്
എനിക്കറിയാം..
നീ ചെല്ലൂ…
വേദനകളില്ലാത്ത ലോകത്തേക്ക്…