കൊച്ചി: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജീവന് രക്ഷാ മരുന്നുകളും, ഓക്സിജന്‍ സിലിണ്ടറുകളും എത്തിക്കുന്നതിന് കെഎസ്ആര്‍ടിസി ഡ്രൈവര്‍മാരുടെ പരിശീലനം പൂര്‍ത്തിയായി.
ആദ്യ ബാച്ചിലെ 62 പേരാണ് പരിശീലനം പൂര്‍ത്തിയാക്കിയത്. ഇതില്‍ 8 പേര് ബംഗാളില്‍ നിന്നും ഓക്സിജന്‍ എത്തിക്കുന്നതിന് ടാങ്കറുമായി യാത്ര തിരിക്കും.
ഓക്സിജന്‍ വിതരണം ചെയ്യുന്ന ഇനോക്സ് എയര്‍ പ്രോഡക്ട് കമ്പനിയും ഡ്രൈവര്‍മാര്‍ക്ക് പരിശീലനം നല്കി.
നേരത്തെ ഓക്സിജന്‍ ക്ഷാമം ഉണ്ടാകാതിരിക്കാന്‍ കൂടുതല്‍ സിലണ്ടറുകള്‍ എത്തിക്കുന്നതിന് കെഎസ്ആര്‍ടിസിയോട് സഹായം അഭ്യര്‍ത്ഥിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സന്നദ്ധ സേവനം നടത്താന്‍ താല്പര്യമുള്ള ഡ്രൈവര്‍മാര്‍ മുന്നോട്ട് വന്നത്.
450 ല്‍ അധികം പേരാണ് വിവിധ വിഭാഗങ്ങളില്‍ നിന്നും താല്പര്യം അറിയിച്ചത്. അതില്‍ നിന്നുള്ള ആദ്യ ബാച്ചിലെ 62 ഡ്രൈവര്‍മാര്‍ക്കാണ് പരിശീലനം പൂര്‍ത്തിയാക്കിയത്.
Discussion about this post