തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ പ്രതിരോധ സാമഗ്രികള്‍ക്ക് വില നിശ്ചയിച്ച് സര്‍ക്കാര്‍. ഇതിലൂടെ വിവിധ സ്ഥാപനങ്ങള്‍ വ്യത്യസ്ത വിലയിട്ട് വില്‍ക്കുന്നത് തടയാന്‍ സാധിക്കുമെന്നാണ് വിലയിരുത്തല്‍.
പിപിഇ കിറ്റിന് പരമാവധി 273 രൂപ മാത്രമേ ഈടാക്കാന്‍ സാധിക്കു. എന്‍ 95 മാസ്‌കിന് 22 രൂപയും സര്‍ജിക്കല്‍ മാസ്‌കിന് 3.90 രൂപയുമാക്കി സര്‍ക്കാര്‍ വിലനിശ്ചയിച്ചു.
സാനിറ്റൈസറും വില നിയന്ത്രണ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുകയാണ്. 100 എംഎല്‍ സാനിറ്റൈസര്‍ 55 രൂപയാണ് സര്‍ക്കാര്‍ നിശ്ചയിച്ച വില.
ഇതുപ്രകാരം പിപിഇ കിറ്റിന് 273 രൂപ, എന്‍ 95 മാസ്‌കിന് 22 രൂപ, ട്രിപ്പിള്‍ ലെയര്‍ മാസ്‌കിന് 3.90 പൈസ, ഫേസ്ഷീല്‍ഡിന് 21 രൂപ, ഡിസ്‌പോസിബിള്‍ ഏപ്രണിന് 12 രൂപ, സര്‍ജിക്കല്‍ ഗൗണിന് 65 രൂപ, പരിശോധനാ ഗ്ലൗസുകള്‍ക്ക് 5.75 പൈസ.
ഹാന്‍ഡ് സാനിറ്റൈസര്‍ 500 മില്ലിക്ക് 192 രൂപ, 200 മില്ലിക്ക് 98 രൂപ, 100 മില്ലിക്ക് 55 രൂപ, സ്റ്റിറയില്‍ ഗ്ലൗസിന് ജോഡിക്ക് 15 രൂപ, എന്‍ആര്‍ബി മാസ്‌കിന് 80 രൂപ, ഓക്‌സിജന്‍ മാസ്‌കിന് 54 രൂപ, ഹ്യുമിഡിഫയറുള്ള ഫ്‌ളോമീറ്ററിന് 1520 രൂപ, ഫിംഗര്‍ടിപ്പ് പള്‍സ് ഓക്‌സിമീറ്ററിന് 1500 രൂപ.