മലയാളം ഓപ്ഷണൽ ആയി സിവിൽ സർവീസ് പരീക്ഷ എഴുതുന്നവർക്കായുള്ള സൗജന്യ ഓൺലൈൻ ശിൽപശാലയിലേക്ക് ഇപ്പോൾ രജിസ്റ്റർ ചെയ്യാൻ അവസരം

online class1

തിരുവനന്തപുരം: മലയാളം മലയാളം ഓപ്ഷണൽ ആയി സിവിൽ സർവീസ് പരീക്ഷ എഴുതുന്നവർക്കായി നടത്തുന്ന ‘വായനാനന്തരം ‘ സൗജന്യ ഓൺലൈൻ ശില്പശാലയിൽ പങ്കെടുക്കാൻ താൽപ്പര്യമുള്ളവർക്ക് ഇപ്പോൾ രജിസ്റ്റർ ചെയ്യാൻ അവസരം. ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച സിവിൽ സർവീസ് പരിശീലന കേന്ദ്രമായി വളരുന്ന തിരുവനന്തപുരം ഐലേൺ ഐഎഎസ് അക്കാദമിയാണ് വർക്ക്‌ഷോപ്പ് ഒരുക്കുന്നത്.

ചുരുങ്ങിയ സമയം കൊണ്ട് മലയാളികൾക്ക് അഭിമാനമായ നൂറിലധികം സിവിൽ സർവീസ് ജേതാക്കളെ വാർത്തെടുത്ത സ്ഥാപനമാണ് ഐലേൺ അക്കാദമി. സിവിൽ സർവീസ് പരീക്ഷയിലെ ഏറ്റവും പ്രധാനപ്പെട്ട ഘടകങ്ങളിലൊന്നാണ് ഓപ്ഷണൽ ആയിട്ട് തിരഞ്ഞെടുക്കുന്ന വിഷയം. മലയാളം ഓപ്ഷണൽ ആയിട്ട് പരീക്ഷ എഴുതാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർഥികൾക്ക് പൊതുവായി അഭിമുഖികരിക്കേണ്ടി വരുന്ന ഒരു പ്രശ്‌നം എങ്ങനെയാണു കൃതികൾ വായിക്കേണ്ടത് എന്നതാണ്. എങ്ങനെ വായിച്ചാലാണ് ചോദ്യങ്ങൾക് ഉത്തരം എഴുതാൻ സാധിക്കുന്നത്? ഏതറ്റം വരെ പുസ്തകങ്ങൾ റെഫർ ചെയ്യണം? മലയാളം ഓപ്ഷണൽ ഒരു സബ്‌ജെക്ട് എക്‌സ്‌പെർട്ടിന്റെ സഹായത്തോടെ വായിക്കേണ്ടത് നിർബന്ധമാണോ? എന്നൊക്കെയുള്ള പൊതുവായ ചോദ്യങ്ങൾ പരീക്ഷക്ക് മലയാളം ഓപ്ഷണൽ ആയി തിരഞ്ഞെടുക്കുന്ന ഏതൊരു വിദ്യാർത്ഥിയുടെ മുൻപിലും ഉയർന്നു വരുന്നതാണ്. ഇതിന് ഉത്തരം നൽകുന്നതിനായിട്ടുള്ള ഒരു ഓപ്പൺ പരിശീലനക്കളരിയാണ് iLearn IAS ഒരുക്കുന്നത്.

നോവൽ വായന, മലയാളം ഓപ്ഷണലിന് വേണ്ടിയുള്ള പുസ്തകങ്ങളുടെ പരിചയം, യുപിഎസ്‌സി പരീക്ഷക്ക് വേണ്ടിയുള്ള വായനാ രീതിയെ കുറിച്ചുള്ള ചർച്ച, മാതൃകാ ചോദ്യങ്ങൾ തുടങ്ങിയവ പ്രധാന വിഷയങ്ങൾ ആയാണ് ശിൽപശാല സംഘടിപ്പിക്കപ്പെടുന്നത്. 2021 ലെ യുപിഎസ്‌സി ഇന്റർവ്യൂ വിൽ ഐലേൺ അക്കാദമിയിൽ നിന്ന് ആകെ 63 പേരിൽ 4 പേർ മലയാളം ഓപ്ഷണൽ ആയി എടുത്തവരാണ്. കേരളത്തിൽ നിന്ന് ആകെ 94 പേരാണ് ഇന്റർവ്യൂന് പങ്കെടുക്കുന്നത്.

പങ്കെടുക്കാനുള്ള ‘സൂം ലിങ്ക് ‘ താഴെ :
Topic: Malayalam Optional Workshop
Time: May 16, 2021 05:00 PM India

Join Zoom Meeting
https://us02web.zoom.us/j/81617675329?pwd=UTlmWEhWRXlXYlY4U2VEM01ZelBYdz09

Meeting ID: 816 1767 5329
Passcode: 762805

കൂടുതൽ വിവരങ്ങൾക്ക്:
+91 7510353353, 8089166792

Exit mobile version