സെലിബ്രിറ്റികള്‍ സൈബര്‍ ആക്രമണത്തിന് ഇരയാകുന്നത് പുതിയ സംഭവമല്ല. വസ്ത്രധാരണത്തിന്റെ പേരിലും മറ്റും നിരവധി പേര് ആക്രമണത്തിന് ഇരയാകുന്നുണ്ട്. ഇപ്പോള്‍ ഒടുവിലത്തെ ഇര ഗായിക ആര്യ ദയാലാണ്. പുതിയ കവര്‍ ഗാനം പുറത്തിറക്കിയതിനു പിന്നാലെ യൂട്യൂബില്‍ ഡിസ്ലൈക്ക് ആക്രമണമാണ് താരത്തിന് നേരെ നടക്കുന്നത്.
ഒരാഴ്ച മുന്‍പാണ് ‘അടിയേ കൊള്ളുതേ’ എന്ന സൂപ്പര്‍ഹിറ്റ് ഗാനം ആര്യയും സുഹൃത്ത് സാജനും ചേര്‍ന്നാലപിച്ചത്. ‘കുപ്രസിദ്ധി’ നേടി പാട്ട് ട്രെന്‍ഡിങ്ങില്‍ ഒന്നാമതെത്തിയതോടെ ഇത് കവര്‍ അല്ല ‘ജാം സെഷന്’ ആയിരുന്നു എന്ന് ആര്യ വിശദീകരിക്കുകയും ചെയ്തു.
ഈ സാഹചര്യത്തിലാണ് ആര്യയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് അനന്തു സോമന് ശോഭന എന്ന വ്യക്തി രംഗത്തെത്തിയത്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് ആര്യയ്ക്ക് പിന്തുണ പ്രഖ്യാപിച്ചത്. ഓരോരുത്തരുടെയും ആസ്വാദന തലം വ്യത്യസ്തമാണെന്നും ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും അതു തുറന്നുപറയാന്‍ അവകാശമുണ്ടെന്നും എന്നാല്‍ അതിന്റെ പേരില്‍ ഒരാളെ വ്യക്തിഹത്യ ചെയ്യാന്‍ പാടില്ലെന്നും കുറിപ്പില്‍ പറയുന്നു. ആര്യയുടെ ചിത്രം സഹിതമാണ് കുറിപ്പ് പങ്കിട്ടിരിക്കുന്നത്.
കുറിപ്പിന്റെ പൂര്‍ണ്ണ രൂപം;
ആര്യ ദയാലിനെ ആദ്യമായി കേൾക്കുന്നതും ശ്രെദ്ധിക്കുന്നതും 2016ൽ ആണ്. അന്നവർ “സഖാവ്” എന്നൊരു കവിത വളരെ മഹോരമായി പാടുകയുണ്ടായി. വലിയ ക്ലാരിറ്റിയില്ലാത്ത ആ വീഡിയോ അടുത്ത കാലം വരെ ഫോണിൽ ഉണ്ടായിരുന്നു. അവരുടെ ആലാപനത്തിന്റെ ഭംഗി കൊണ്ടോ ആ കവിതയുടെയും സൗന്ദര്യം കൊണ്ടോ കേരളം മുഴുവൻ ആ കവിത കേട്ടു.
ക്ലാസ്സ്മേറ്റ്സ് സിനിമയിൽ “എന്റെ ഖൽബിലെ” എന്ന ഗാനം മുരളി പാടുന്നതിനു മുമ്പ് അവൻ പറയുന്നുണ്ട് സ്വന്തമായി ടൂൺ കൊടുത്താണ് അത് പാടുന്നതെന്നു.നമുക്ക് ഇഷ്ടമുള്ള പോലെ പാട്ടുകൾ പാടുന്നതിൽ ഒരു തെറ്റുമില്ല ആരെയും നിർബന്ധിച്ചു അത് കേൾപ്പിക്കാത്ത പക്ഷം.ഒരു സംഗീതം അത് കേൾക്കുന്ന എല്ലാവരെയും ഒരുപോലെ ആനന്ദത്തിൽ ആറാട്ടണമെന്നില്ല അങ്ങനെ ഒരു വാശിയും പിടിക്കാനും പാടില്ല. ഭക്ഷണം പോലെ തന്നെയാണ് ചിലരുടെ എരിവിന്റെയും പുളിയുടെയും അവളവല്ല മറ്റൊരാൾക്ക്, അത് ആളുകളെ അനുസരിച്ചു മാറിക്കൊണ്ടിരിക്കും.
നിങ്ങൾക്ക് ഒരാളുടെ പാട്ട് അല്ലെങ്കിൽ അയാൾ പാടുന്ന രീതി ഇഷ്ടപ്പെടാം ഇഷ്ടപ്പെടാതെ ഇരിക്കാം അത് സ്വാഭാവികമാണ്. ഇഷ്ടപ്പെട്ടാൽ ലൈക് ചെയ്യാനും ഇഷ്ടപ്പെട്ടില്ലേ ഡിസ്ലൈക്ക് ചെയ്യുവാനും ഇഷ്ടപ്പെട്ടില്ല എന്ന് പറയുവാനും സ്വാതന്ത്ര്യം ഉണ്ട് പക്ഷെ ഇഷ്ടപ്പെട്ടില്ല എന്ന കാരണം കൊണ്ട് ആ പാടിയ ആളെ വ്യക്തിഹത്യ ചെയ്യുന്നതും “എയറിൽ ” കയറ്റുന്നതും ശെരിയല്ല.
ആര്യ അവസാനം പാടിയ പാട്ട് ലോകത്തിൽ ഉള്ള ഒരു മനുഷ്യന്റെ നില നിൽപ്പിനെ ചോദ്യം ചെയ്യുന്ന ഒന്നല്ല.ഒരു രാഷ്ട്രീയ ശെരികെടും ഇല്ലാത്ത ഒരു കാര്യത്തിൽ ഒരാളെ അയാൾ പാടിയ പാട്ടിന്റെ പേരിൽ ആക്രമിക്കുന്നത് cyber bullying അത്രത്തോളം normalised ആയത് കൊണ്ടാണ്.
യഥാർത്ഥ സംഗീത പ്രേമികൾ ഞങ്ങളാണ് ഇവൾ സംഗീതത്തെ കൊല്ലുന്നു എന്ന് പറയാൻ മറ്റു കുറച്ചുപേരും. നിങ്ങൾക്ക് ഇഷ്ടമല്ലെങ്കിൽ നിങ്ങൾ അവരുടെ പാട്ടു കേൾക്കേണ്ട.ഒരു ആയുസ്സിൽ കേട്ടു തീർക്കാൻ പറ്റാത്ത അത്രയും പാട്ടുകൾ ലോകത്ത് ഉണ്ട് അതൊക്കെ കേൾക്കു അല്ലാതെ ഒരു കലാ കാരിയെ എയറിൽ കെറ്റുന്ന വിവരക്കേട് അവസാനിപ്പിക്കണം.ഒരു healthy criticism വും വ്യക്തിഹത്യയും തമ്മിൽ ആനയും ഉറുമ്പും പോലെ വ്യത്യാസം ഉണ്ട്.
ആര്യ ഒരു talented singer ആണെന്നാണ് മുമ്പും അഭിപ്രായം ഇപ്പോളും അഭിപ്രായം. അവർക്ക് ഇഷ്ടമുള്ള രീതിയിൽ അവർ പാടട്ടെ.
Discussion about this post