ന്യൂഡല്‍ഹി : കോവിഷീല്‍ഡ് വാക്‌സീന്‍ രണ്ടാം ഡോസ് എടുക്കുന്നത് 12-16 ആഴ്ച വരെ ദീര്‍ഘിപ്പിക്കാമെന്ന് സര്‍ക്കാര്‍ സമിതി. എന്നാല്‍ കോവാക്‌സിന്റെ ഡോസുകള്‍ക്കിടയിലെ ഇടവേളയില്‍ മാറ്റമില്ല.
ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കും വാക്‌സീന്‍ എടുക്കാമെന്നും വിദഗ്ധ സമിതി ശുപാര്‍ശ ചെയ്തു. ഇക്കാര്യത്തില്‍ ഗര്‍ഭിണികള്‍ക്ക് തീരുമാനമെടുക്കാം. നിലവില്‍ ഇവര്‍ വാക്‌സീന്‍ സ്വീകരിക്കാന്‍ യോഗ്യരായവരുടെ പട്ടികയിലില്ല.കോവിഷീല്‍ഡിന് രാജ്യത്താകെ ക്ഷാമം നേരിടുന്ന ഘട്ടത്തിലാണ് റിപ്പോര്‍ട്ട്.
മൂന്ന് മാസത്തിനിടെ ഇത് രണ്ടാം തവണയാണ് ഇടവേള വര്‍ധിപ്പിക്കുന്നത്. രണ്ട് ഡോസുകള്‍ക്കുമിടയില്‍ 28 ദിവസത്തെ ഇടവേള മതിയെന്നായിരുന്നു ആദ്യത്തെ തീരുമാനം. എന്നാല്‍ പിന്നീട് രണ്ടാം ഡോസ് ആറ് മുതല്‍ എട്ട് ആഴ്ച വരെ ദീര്‍ഘിപ്പിച്ചാല്‍ വാക്‌സീന്റെ കാര്യക്ഷമത വര്‍ധിക്കുമെന്ന് അറിയിച്ചിരുന്നു.
നീതി ആയോഗ് അംഗം വി.കെ പോള്‍ നേതൃത്വം നല്‍കുന്ന നാഷണല്‍ ടെക്‌നിക്കല്‍ അഡൈ്വസറി ഗ്രൂപ്പ് ഓണ്‍ ഇമ്മ്യൂണൈസേഷന്റേസാണ് ശുപാര്‍ശകള്‍. ഇവ നാഷണല്‍ എക്‌സ്‌പേര്‍ട്ട് ഗ്രൂപ്പ് ഓണ്‍ വാക്‌സീന്‍ അഡ്മിനിസ്‌ട്രേഷന്റെ അംഗീകാരത്തിനായി അയയ്ക്കും. ഇതിന് ശേഷമേ കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം ഉണ്ടാവൂ.
Discussion about this post