തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ കോവിഡ് ചികിത്സാനിരക്ക് നിശ്ചയിച്ചെന്ന് സര്‍ക്കാര്‍. ജനറല്‍ വാര്‍ഡില്‍ പ്രതിദിനം 2,645 രൂപയാണ് നിരക്ക്. ചികിത്സയുമായി ബന്ധപ്പെട്ട എല്ലാ നിരക്കുകളും ഉള്‍പ്പെടും.
അധിക തുക ഈടാക്കിയാല്‍ അധിക തുകയുടെ പത്തിരട്ടി പിഴ ചുമത്തുമെന്നും സര്‍ക്കാര്‍ അറിയിച്ചു. ആര്‍ടി പിസിആര്‍ 500 രൂപയായി തുടരും. പരാതി പരിശോധിക്കാന്‍ അപ്പീല്‍ അതോറിറ്റി നിശ്ചയിച്ചു.
ചികില്‍സാ നിരക്കുമായി ബന്ധപ്പെട്ട പരാതികള്‍ പരിശോധിക്കാന്‍ അപ്പീല്‍ അതോററ്റി വരും. ഡിഎംഒയ്ക്കും പരാതികള്‍ നല്‍കാം.
കോവിഡ് ചികിത്സയുടെ പേരില്‍ സ്വകാര്യ ആശുപത്രികള്‍ തോന്നുപോലെ വന്‍ തുക ഈടാക്കുന്നതായി പരാതി ഉയര്‍ന്നിരുന്നു. നിരവധി പേരാണ് ആശുപത്രികളുടെ വന്‍ തുക ബില്ലിനെതിരെ രംഗത്തെത്തിയിരുന്നത്.