കൊയിലാണ്ടി: സമൂഹത്തിന്റെ നന്മകൂടി കരുതി വിവാഹത്തിന് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചവരെ അഭിനന്ദിക്കാതിരിക്കാൻ കോവിഡ് പോരാളികളായ പോലീസിനും സാധിച്ചില്ല. കൃത്യമായ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് വിവാഹിതരായ നവവരനും വധുവിനും പോലീസിന്റെ അനുമോദന പത്രം.
നവദമ്പതികൾക്ക് കതിർമണ്ഡപത്തിൽ വെച്ച് കോഴിക്കോട് റൂറൽ ജില്ല പോലീസ് മേധാവിയുടെ മംഗളപത്രം കൈമാറുകയായിരുന്നു. കൊയിലാണ്ടി കിണറ്റിൻകര വത്സരാജിന്റെയും സ്നേഹയുടെയും മകൾ ശ്രുതിയും താനൂർ കരയകത്ത് ദാമോദരന്റെയും ഷീലയുടെയും മകൻ നിദാന്തും തമ്മിലുള്ള വിവാഹം ഞായറാഴ്ച 20 പേരെ പങ്കെടുപ്പിച്ചാണ് നടത്തിയത്.
വിവാഹത്തിൽ ബന്ധുക്കളും സുഹൃത്തുക്കളും ഓൺലൈനിലൂടെ അവരവരുടെ വീടുകളിലിരുന്ന് പങ്കാളികളായി. എസ്ഐ സുലൈമാനും സിപിഒ അഭിജിത്തും ചേർന്നാണ് നവദമ്പതികൾക്ക് മംഗളപത്രം കൈമാറിയത്.
Discussion about this post