തിരുവനന്തപുരം: രണ്ട് ദിവസത്തെ ഇടവേളയ്ക്ക് ശേഷം പെട്രോള്‍-ഡീസല്‍ വിലയില്‍ കുതിപ്പ്. ഇന്ന് പെട്രോളിന് 26 പൈസയും ഡീസലിന് 35 പൈസയുമാണ് വര്‍ധിച്ചത്. ഇതോടെ പെട്രോളിന് തിരുവനന്തപുരത്ത് 93.51 രൂപയും കൊച്ചിയില്‍ 91.73 രൂപയുമായി ഉയര്‍ന്നു. ഡീസലിന് തിരുവനന്തപുരത്ത് 88.25 രൂപയും കൊച്ചിയില്‍ 86.48 രൂപയുമാണ് ഇന്നത്തെ വില.
അഞ്ചു സംസ്ഥാനങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന ഘട്ടത്തില്‍ ഇന്ധന വിലയില്‍ ദിനംപ്രതിയുള്ള വര്‍ധനവ് താത്കാലികമായി നിര്‍ത്തിവെച്ചിരുന്നു. അതേസമയം, തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ നിര്‍ത്തിവെച്ച ഇന്ധന വില ഉയര്‍ന്ന് വരികയാണ്.
ഇപ്പോള്‍ പെട്രോള്‍ വില 100ലേയ്ക്ക് ഉടനടി എത്തുമെന്നതില്‍ സംശയമില്ല. ദിനംപ്രതിയുള്ള വര്‍ധനവ് ജനങ്ങള്‍ക്കും തിരിച്ചടിയാവുകയാണ്. കൊവിഡ് രണ്ടാം വ്യാപനവും ലോക്ഡൗണും ജോലിപ്രതിസന്ധിയിലും നിലനില്‍ക്കെ ഇന്ധന വിലയും ഉയരുന്നതും സാധാരണജീവിതം വഴിമുട്ടിക്കുക കൂടിയാണ് ചെയ്യുന്നത്.
Discussion about this post