തിരുവനന്തപുരം: ‘കലക്ടറും കമ്മീഷണറും ഇനി നിങ്ങള്‍ക്കുമാകാം’ വിദ്യാര്‍ത്ഥികളെ ഏറെ സ്വാധീനിച്ച ഐലേണ്‍ ഐഎഎസ് അക്കാദമിയുടെ ഒരു പരസ്യ വാചകം ആണിത്. വെറുതെ ചോദിക്കുക മാത്രമല്ല, സിവില്‍ സര്‍വീസ് പഠനത്തിന്റെ പരിശീലനം തേടിയെത്തുന്ന ഓരോ വിദ്യാര്‍ത്ഥിയെയും ഏറ്റവും ആത്മാര്‍ത്ഥമായാണ് ഐഎഎസ്സും ഐപിഎസ്സും ലഭിക്കുന്നതിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ ആണ് ഐലേണ്‍ നടത്തുന്നത് എന്ന് തെളിയിച്ചു കഴിഞ്ഞിട്ടുള്ളതുമാണ്.
ഇതിനകം മലയാളികളായ നൂറിലധികം പേരെ സിവില്‍ സര്‍വീസ് ജേതാക്കളാക്കിയ ഐലേണ്‍ സൗത്ത് ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച അധ്യാപകരെ അണി നിരത്തിയാണ് ഈ നേട്ടം കൊയ്തത് .കോവിഡ് വ്യാപനത്തിന്റെ പുതിയ സാഹചര്യത്തില്‍ സിവില്‍ സര്‍വീസ് പരിശീലനത്തിന് മുടക്കം വരാതിരിക്കാന്‍ ഓണ്‍ലൈനായുള്ള പരിശീലനവും മികച്ച രീതിയില്‍ തന്നെ നടത്താന്‍ ആണ് ഐലേണ്‍ ഐ എ എസ് പ്ലാന്‍ ചെയ്തിട്ടുള്ളത് .മെയ് 24 ന് ആണ് ഓണ്‍ലൈന്‍ ബാച്ചുകള്‍ ആരംഭിക്കുന്നത് .പ്രവേശനത്തിനുള്ള രജിസ്ട്രേഷന് തുടരുകയാണെന്നും ഐഎഎസ്, ഐപിഎസ് മോഹമുള്ളവര്‍ക്ക് 2022 ലെ പരീക്ഷയ്ക്ക് പ്രാപ്തരാക്കുന്നതിനുള്ള വളരെ സിസ്റ്റമാറ്റിക്കായ പഠന രീതി തന്നെയാണ് ഓണ്‍ലൈനിലും ആവിഷ്കരിച്ചിട്ടുള്ളതെന്നു ഐലേണ്‍ ഡയറക്ര് ബിഗ്ന്യൂസിനോട് പറഞ്ഞു.
ഡിഗ്രി കഴിഞ്ഞവര്‍ക്കും അവസാന വര്‍ഷ പരീക്ഷക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ഥികളും ആണ് സിവില്‍ സര്‍വീസ് പരിശീലനത്തിന് പൊതുവില്‍ പ്രവേശനം നേടുന്നത്. എന്നാല്‍ ഡിഗ്രി ഫൈനല്‍ ഇയറിനു പഠിച്ചു
കൊണ്ടിരിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും ഇപ്പോള്‍ സിവില്‍ സര്‍വീസ് പഠനത്തിന് ചേരാവുന്ന ബാച്ചുകള്‍ കൂടി ഐലേണ്‍ ആരംഭിക്കുന്നുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.
സിവില്‍ സര്‍വീസ് പഠനത്തിന് ഓണ്‍ലൈന്‍ ആയി അവസരം ലഭിക്കുന്നത് വളരെ സഹായകരവും ആശ്വാസകരവുമാണെന്നാണ് വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും അഭിപ്രായപ്പെടുന്നത്.
ഭാവി കേരളത്തിന് വേണ്ടി കേരളത്തിലെ എല്ലാ പഞ്ചായത്ത്, മുനിസിപ്പാലിറ്റി , കോര്‍പ്പറേഷനുകളില്‍ നിന്ന് ഒരു സിവില്‍ സര്‍വീസ് ജേതാവിനെയെങ്കിലും വാര്‍ത്തെടുക്കുക ‘ എന്ന ലക്ഷ്യത്തിന്റെ ഭാഗമായി ഐലേണ്‍ ഐഎഎസ് നടത്തുന്ന മെഗാ സിവില്‍ സര്‍വീസ് സ്കോളര്‍ഷിപ്പ് പദ്ധതിയ്ക്കും വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്.
പ്രത്യേക പരിഗണന നല്‍കേണ്ട ട്രാന്‍സ്ജന്‍ഡേഴ്സ് ,പട്ടിക ജാതി -പട്ടിക വര്‍ഗ്ഗം , അംഗ വൈകല്യം ബാധിച്ചവര്‍,സാമ്പത്തികമായി പിന്നോക്കം നില്ക്കുന്നവര്,ജനറല്‍ മെറിറ്റില്‍ ഉള്ളവര്‍ തുടങ്ങിയ മേഖലയില്‍ നിന്നും ഓണ്‍ലൈന്‍ ആയി നടത്തുന്ന സ്കോളര്‍ഷിപ്പ് പരീക്ഷയുടെയും മാര്‍ക്കിന്റെയും അടിസ്ഥാനത്തില്‍ സൗജന്യ പഠനമടക്കം നല്കുന്ന ഒരു കോടി മുപ്പത്തഞ്ച് ലക്ഷം രൂപയുടെ സ്കോളര്‍ഷിപ്പ് പദ്ധതിയാണ് ഐലേണ്‍ നടപ്പിലാക്കുന്നത്.
മെയ് 1 നു നടന്ന ആദ്യ ഘട്ട ഓണ്‍ലൈന്‍ സ്കോളര്‍ഷിപ്പ് പരീക്ഷയില്‍ നൂറുകണക്കിന് പേരാണ് പങ്കെടുത്തത്. വിദ്യാര്‍ത്ഥികളുടെ സൗകര്യാര്‍ത്ഥം ജൂണ്‍ 6 ,ജൂലായ് 25 തീയതികളില്‍ കൂടി ഓണ്‍ലൈനായി തന്നെ സ്കോളര്‍ഷിപ്പ് പരീക്ഷ നടത്തുമെന്ന് ഐലേണ്‍ പറഞ്ഞു.
പരീക്ഷയിലേക്ക് ഐലേണ്‍ വെബ്സൈറ്റില്‍ (www.ilearnias.com) നിന്നും ലഭിക്കുന്ന അപേക്ഷാ ഫോമുകള്‍ വെബ്സൈറ്റ് വഴിയോ / ഇമെയില്‍ ആയോ / പോസ്റ്റ് ആയോ സ്കോളര്‍ഷിപ്പ് പരീക്ഷാ തീയതികള്‍ക്ക് 72 മണിക്കൂര്‍ മുന്‍പ് ലഭിക്കത്തക്കവണ്ണം നല്‍കേണ്ടതാണെന്നും ഐലേണ്‍ അറിയിച്ചു .
കൂടുതല്‍ വിവരങ്ങള്‍ക്ക് 8089166792, 7510353353 എന്നീ ഫോണ്‍ നമ്പറുകളിലോ www.ilearnias.com എന്ന വെബ്സൈറ്റ് വഴിയോ ബന്ധപ്പെടാവുന്നതാണ് .
Discussion about this post