പത്തനംതിട്ട: ശബരിമലയില്‍ സ്ത്രീ പ്രവേശനം വിലക്കില്ലയെന്ന നിലപാടില്‍ സംസ്ഥാന സര്‍ക്കാരും ദേവസ്വം ബോര്‍ഡും തുടരുന്നതിനിടെ നിലയ്ക്കലിലേക്കെത്തുന്ന സ്ത്രീകളെ തടഞ്ഞ് സമരാനുകൂലികള്‍.
വനിതാ മാധ്യമപ്രവര്‍ത്തകയെയാണ് വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ പ്രതിഷേധം നടത്തുന്നവര്‍ തടഞ്ഞത്. സ്ത്രീകള്‍ക്ക് പമ്പ വരെ പോകാമെന്നിരിക്കെ പകുതി വഴിയ്ക്ക് വച്ച് തന്നെ പ്രതിഷേധക്കാര്‍ വന്ന് തടയുകയായിരുന്നു. പ്രതിഷേധക്കാരുടെ കൂട്ടത്തില്‍ സ്ത്രീകളും ഉള്‍പ്പെടുന്നു.
നിലയ്ക്കലിലേക്ക് വരുന്ന സ്ത്രീകളെ അകത്തേക്ക് കടത്തിവിടുന്ന കാര്യത്തില്‍ കൃത്യമായി തീരുമാനം എടുക്കുന്നതുവരെ സ്ത്രീകളെ കടത്തിവിടില്ലയെന്നാണ് സമരാനുകൂലികളുടെ നിലപാട്. ഇപ്പോള്‍ ബോധവല്‍ക്കരിച്ച് പിന്തിരിപ്പിക്കുകയാണെന്നും ഇവര്‍ പറയുന്നു.
Discussion about this post