കോവിഡ്: ആദ്യഘട്ടത്തിൽ നൽകിയത് 10 കോടി, രണ്ടാം തരംഗത്തിൽ കേരളത്തിന് 5 കോടി;കൈത്താങ്ങായി എംഎ യൂസഫലി

അബുദാബി: കേരളത്തിൽ മറ്റൊരു ലോക്ക്ഡൗൺ ഏർപ്പെടുത്തിയ സാഹചര്യത്തിൽ കോവിഡിന് എതിരെ പോരാടാൻ കരുത്ത് പകർന്നു പ്രവാസി വ്യവസായി എംഎ യൂസഫലി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ലുലു ഗ്രൂപ്പ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ എംഎ യൂസഫലി അഞ്ചുകോടി രൂപ നൽകുമെന്ന് അറിയിച്ചു.


മുഖ്യമന്ത്രി പിണറായി വിജയൻ തന്നെയാണ് മാധ്യമങ്ങളോട് ഇക്കാര്യം വെളിപ്പെടുത്തിയത്.

അതേസമയം, കോവിഡ് വ്യാപനം തുടങ്ങിയ കഴിഞ്ഞ മാർച്ചിൽ 10 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എംഎ യൂസഫലി കൈമാറിയിരുന്നു. കേരളത്തെ പ്രളയം ദുരിതത്തിലാക്കിയ സമയത്തും സഹായ ഹസ്തവുമായി എംഎ യൂസഫലി രംഗത്തെത്തിയിരുന്നു.

Exit mobile version