തിരുവനന്തപുരം: ഇടതുമുന്നണിയുടെ ‘വിജയ’ദിനത്തില്‍ ദീപം തെളിയിച്ചു മുന്‍ എംഎല്‍എയും ബിജെപിയുടെ മുതിര്‍ന്ന നേതാവുമായ ഒ രാജഗോപാല്‍.
അതേസമയം എല്‍ഡിഎഫ് വിജയത്തിന്റെ ഭാഗമായിട്ടല്ല രാജഗോപാലിന്റെ ദീപം തെളിയിക്കല്‍. ബംഗാളില്‍ നടക്കുന്ന അക്രമങ്ങളില്‍ പ്രതിഷേധ സൂചകമായിട്ടാണ് ദീപം തെളിയിക്കല്‍.
ബംഗാള്‍ വയലന്‍സ്, സേവ് ബംഗാള്‍ എന്നിങ്ങനെ രണ്ട് ഹാഷ് ടാഗുകള്‍ നല്‍കിയാണ് ദീപം തെളിയിച്ച ചിത്രം രാജഗോപാല്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.
ബംഗാള്‍ കലാപത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് മൗനം അവലംബിക്കുന്നത് ലജ്ജാകരമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് നേരത്തെ പറഞ്ഞിരുന്നു. ബംഗാളില്‍ സിപിഎമ്മിന്റെ അതേ പാതയില്‍ അക്രമത്തിന്റെ വഴിയേ തന്നെയാണ് മമതയും പോകുന്നത്. പിണറായിയെ പോലെ ജിഹാദികളാണ് മമതയുടേയും ശക്തി. സമാന സ്വാഭാവമുള്ളതു കൊണ്ടാവും പിണറായി മമതയെ പിന്തുണയ്ക്കുന്നതെന്നും സുരേന്ദ്രന് പറഞ്ഞു.
Discussion about this post