ആലപ്പുഴ: പുന്നപ്രയില്‍ ശ്വാസം കിട്ടാതെ ഗുരുതരാവസ്ഥയിലായ കോവിഡ് രോഗിയെ ബൈക്കില്‍ ആശുപത്രിയിലെത്തിച്ച സംഭവത്തില്‍ വിശദീകരണവുമായി മെഡിക്കല്‍ ഓഫീസര്‍ വിഷ്ണു.
കൃത്യസമയത്ത് തന്നെയാണ് രോഗിയെ സന്നദ്ധപ്രവര്‍ത്തകര്‍ ആശുപത്രിയില്‍ എത്തിച്ചതെന്നും ഒരുപക്ഷെ അവര്‍ ആംബുലന്‍സിന് വേണ്ടി കാത്തുനിന്നിരുന്നെങ്കില്‍ ഒരു ജീവന് നഷ്ടപ്പെട്ടേനെയെന്നും വിഷ്ണു പറഞ്ഞു. ആ രോഗിയെ ആദ്യം കണ്ടതും ചികിത്സ നല്കിയതും താനാണെന്നും വിഷ്ണു പറഞ്ഞു.
ഡിവൈഎഫ്ഐ പ്രവര്‍ത്തകരായ രേഖയുടെയും അശ്വിന്റെയും സമയോചിതമായ ഇടപെടലാണ് പുറക്കാട് സ്വദേശി സാബുവിന്റെ ജീവന് നിലനിര്‍ത്തിയത്.
ആലപ്പുഴ സ്വദേശികളായ രേഖ പി മോളും അശ്വിന് കുഞ്ഞുമോനുമാണ് സ്വന്തം ജീവന് പോലും പണയംവച്ച് മനുഷ്യത്വത്തിന്റെ ഉദാത്ത മാതൃകയായത്. ഡിവൈഎഫ്ഐ ആലപ്പുഴ ഭഗവതിക്കല്‍ യൂണിറ്റ് അംഗങ്ങളാണ് ഇരുവരും.
വിഷ്ണുവിന്റെ വാക്കുകള്‍:
കോവിഡ് രോഗിയെ ബൈക്ക് ല്‍ ചികിത്സയ്ക്ക് കൊണ്ട് പോയത്രേ… അതും ഈ കേരളത്തില്‍…!
ഇതാണ് സംഭവിച്ചത്…..
ഇവര്‍ ബൈക്ക് ല്‍ എത്തിച്ചത് സാഗര സഹകരണ ആശുപത്രി, പുന്നപ്രയിലേക്കാണ്…. ആദ്യം patient നെ കണ്ടതും ചികിത്സ നല്കിയതും casualty medical officer ആയി വര്‍ക്ക് ചെയ്യുന്ന ഞാനാണ്..
ആദ്യം കണ്ട കാഴ്ച ബൈക്ക് ല്‍ ppe kit ധരിച്ചു രണ്ട് പേര്..
നടുവിലായി രോഗി…
കണ്ടപ്പോള്‍ തന്നെ എമര്‍ജന്‍സി ആണെന്ന് മനസിലായി.
Patient നെ അകത്തേക്കു കിടത്തി..
പകുതി അബോധാവസ്ഥയിലായിരുന്നു രോഗി..
Pulse rate, respiratory rate കൂടുതലായി നില്ക്കുന്നു..
ഓക്സിജന്‍ saturation കുറവ്…
ഉടനെ തന്നെ വേണ്ട ചികിത്സ നല്കി….
എന്താണ് സംഭവിച്ചത് എന്ന് ചോദിച്ചു…
അപ്പോളാണ് അറിയുന്നത്
ഡോമിസിലറി കെയര്‍ സെന്റര്‍ ലെ രോഗി ആണെന്നും കൊണ്ട് വന്ന രണ്ട് പേരും സന്നദ്ധപ്രവര്‍ത്തകര്‍ ആണെന്നും രാവിലെ ഭക്ഷണം നല്കാന് പോയപ്പോള്‍ ആണ് രോഗിയുടെ ഈ അവസ്ഥ കണ്ടതെന്നും..
ഉടനെ തന്നെ ആംബുലന്‍സ് വിളിച്ചു എന്നും പറഞ്ഞു …
എന്നാല്‍ ആംബുലന്‍സ് എത്താന്‍ കാത്തു നില്‍ക്കാതെ കിട്ടിയ വണ്ടിയില്‍ കയറി, 100 meter ദൂരം കഷ്ടിച്ച് ഇല്ലാത്ത സഹകരണ ആശുപതിയിലേക്കു കൊണ്ട് വന്നതെന്നും…
അവര്‍ കാട്ടിയ ധൈര്യത്തോട് ബഹുമാനം തോന്നി…
ഒരു പക്ഷെ അവര്‍ ആംബുലന്‍സ് നു വേണ്ടി കാത്തു നിന്നിരുന്നേല്‍ 36 വയസുള്ള ഒരു ജീവന് നഷ്ടപ്പെട്ടേനെ….
വേണ്ട പ്രാഥമിക ചികിത്സ നല്കി കഴിഞ്ഞപ്പോള്‍ രോഗിയ്ക്ക് ബോധം വന്നു തുടങ്ങി..
പ്രശ്നങ്ങള്‍ ചോദിച്ചപ്പോള്‍ ചെറിയൊരു നെഞ്ച് വേദനയും ഉണ്ടെന്ന് പറഞ്ഞു.
ഉടന്‍ തന്നെ ecg എടുത്തു.. Ecg യിലും കുഴപ്പമില്ല..
അപ്പോളേക്കും രോഗിയെ കൊണ്ട് പോകാനുള്ള ആംബുലന്‍സ് ഉം എത്തി.
ജനറല്‍ ഹോസ്പിറ്റല്‍ കോവിഡ് traige ലേക്ക് രോഗിയെ shift ചെയ്തു…
അവസരോചിതമായി ഇടപെട്ട് ഒരു കോവിഡ് രോഗിയുടെ ജീവന് രക്ഷിക്കാന്‍ പ്രവര്‍ത്തിച്ച, സന്നദ്ധ പ്രവര്‍ത്തകരായ അശ്വിന് ഉം രേഖയ്ക്കും അഭിനന്ദനങ്ങള്‍…
Discussion about this post