തിരുവനന്തപുരം: നിയമസഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ ദയനീയ പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഉമ്മന്‍ ചാണ്ടി. പരാജയത്തിന്റ ഉത്തരവാദിത്തം താന്‍ ഏറ്റെടുക്കുന്നുവെന്ന് കോണ്‍ഗ്രസ് രാഷ്ട്രീയ കാര്യസമിതിയില്‍ ഉമ്മചാണ്ടി വ്യക്തമാക്കി.
അതേസമയം, ദയനീയ പരാജയത്തില്‍ കോണ്‍ഗ്രസില്‍ ഇപ്പോള്‍ തര്‍ക്കങ്ങള്‍ തുടരുകയാണ്. പരസ്പരം കുറ്റം പറഞ്ഞും പഴിചാരിയും കോണ്‍ഗ്രസ് നേതാക്കള്‍ പരസ്യമായി തന്നെ രംഗത്തെത്തിയ അവസ്ഥയുമാണിപ്പോള്‍.

തെരഞ്ഞെടുപ്പ് കമ്മിറ്റി അധ്യക്ഷനെന്ന നിലയില്‍ തോല്‍വിക്ക് ഒന്നാമത്തെ ഉത്തരവാദി താനാണന്നും പരസ്പരം പഴിചാരാതെ ഒറ്റക്കെട്ടായി മുന്നോട്ടു പോകണമെന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കി.
തോല്‍വിയുടെ ഉത്തരവാദി താന്‍ മാത്രമെന്ന് വരുത്താന്‍ ശ്രമം നടക്കുന്നു. തോല്‍വിയില്‍ എല്ലാവര്ക്കും പങ്കെന്നും മുല്ലപ്പള്ളി രാമചന്ദ്രന് വിമര്‍ശിച്ചു.
അതേസമയം പഴിചാരല്‍ വേണ്ട, ഒറ്റക്കെട്ടാവണമെന്നും ഹൈക്കമാന്‍ഡ് തീരുമാനം എന്തായാലും അംഗീകരിക്കുമെന്നും ചെന്നിത്തല നിലപാടെടുത്തു. പരസ്പരം ആരോപണം ഉന്നയിച്ച് മറ്റുള്ളവര്‍ക്ക് പറഞ്ഞ് ചിരിക്കാന്‍ ഇനിയും പാര്‍ട്ടിയ്ക്കുള്ളില്‍ അവസരമുണ്ടാക്കരുതെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
Discussion about this post