മട്ടന്നൂര്‍: കണ്ണൂര്‍ രാജ്യാന്തര വിമാനത്താവള റണ്‍വേയ്ക്ക് സമീപമുള്ള നാഗവളവില്‍ വന്‍ തീ പിടിത്തം. വിമാനത്താവള പുനരധിവാസ മേഖലയിലെ ഏക്കര്‍ കണക്കിനിനുള്ള കാടിനാണ് തീപിച്ചത്. കാടിന്റെ മുക്കാലും കത്തി നശിച്ചു. തീപിടുത്തത്തില്‍ ആളപായം ഇല്ല. ഇന്നലെ വൈകിട്ട് 6.45 ഓടെയാണ് സംഭവം.
സ്വകാര്യ വ്യക്തിയുടെ സ്ഥലത്താണ് തീ പിടിത്തം ഉണ്ടായത്. കശുവണ്ടി തോട്ടത്തിന് മനഃപൂര്‍വ്വം ആരോ തീ പിടിപ്പിച്ചതാണെന്ന് നാട്ടുകാര്‍ ആരോപിച്ചു. രാത്രി 11 മണിയോടെയാണ് തീ നിയന്ത്രണ വിധേയമായത്. മട്ടന്നൂര്‍ ഫയര്‍ സ്റ്റേഷന്, ഇരിട്ടി ഫയര്‍ സ്റ്റേഷന് എന്നിവിടങ്ങില്‍ നിന്നുള്ള ഫയര്‍ ഫോഴ്സ് തീ അണയ്ക്കാന്‍ ശ്രമിച്ചിട്ടും തീ പടര്‍ന്നു പിടിച്ചതോടെ കിയാല്‍ അധികൃതരോട് ആവശ്യപ്പെട്ടത് പ്രകാരം എയര്‍പോര്‍ട്ടിലെ ഫയര്‍ എന്ജിന് എത്തിച്ചാണ് തീ അണച്ചത്.
ഇടുങ്ങിയ റോഡ് വഴി ഫയര്‍ എഞ്ചിന് സംഭവസ്ഥലത്ത് എത്താന്‍ ബുദ്ധിമുട്ട് നേരിട്ടതിനെ തുടര്‍ന്നാണ് തീ അണയ്ക്കാന്‍ മണിക്കൂറുകള്‍ എടുത്തതെന്ന് അധികൃതര്‍ പറഞ്ഞു. വിമാനത്താവളത്തിന്റെ കോംപൗണ്ടിലേക്ക് തീ പടരാനുള്ള സാധ്യത കണക്കിലെടുത്താണ് കിയാല്‍ അധികൃതരോട് അഗ്നിശമന സേന സഹായം അഭ്യര്‍ഥിച്ചത്.
Discussion about this post