തിരുവനന്തപുരം: സംസ്ഥാനത്ത് ശനിയാഴ്ച മുതൽ 16ാം തീയതി വരെ ഏർപ്പെടുത്തുന്ന സമ്പൂർണ ലോക്ക്ഡൗൺ സംബന്ധിച്ച മാർഗരേഖ പുറത്തിറങ്ങി. ഭക്ഷ്യവസ്തുക്കൾ വിൽക്കുന്ന കടകൾക്ക് രാത്രി 7.30 വരെ പ്രവർത്തിക്കാമെന്ന് മാർഗരേഖയിൽ പറയുന്നു. എല്ലാ കടകളും പരമാവധി ഹോം ഡെലിവറി സംവിധാനം ഏർപ്പെടുത്തണം.
പെട്രോൾ പമ്പുകൾ, കോൾഡ് സ്റ്റോറേജുകൾ, സുരക്ഷാ ഏജൻസികൾ എന്നിവയ്ക്കും പ്രവർത്തിക്കാം. ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങൾക്ക് പ്രവർത്തിക്കാൻ അനുമതിയുണ്ട്. കേന്ദ്ര, സംസ്ഥാന സർക്കാർ ഓഫീസുകളിൽ അവശ്യ സേവനങ്ങൾ നൽകുന്നവ മാത്രമെ പ്രവർത്തിക്കൂ.
കൃഷി, ഹോര്‍ട്ടികള്‍ച്ചര്‍, മത്സ്യബന്ധനം, മൃഗസംരക്ഷണമേഖലകള്‍ക്ക് അനുമതിയിട്ടുണ്ട്. ഇവ കൊവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചു മാത്രമേ പ്രവര്‍ത്തിക്കാവൂ.
എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടണം. ട്രെയിനിങ്, റിസർച്ച്, കോച്ചിങ് സെന്ററുകളെല്ലാം ഇതിൽ ഉൾപ്പെടും. ആരാധനാലയങ്ങൾ അടച്ചിടണം. റെയിൽ, വിമാന സർവീസുകൾ ഒഴികെയുള്ള പൊതുഗതാഗതം അനുവദിക്കില്ല. ബാങ്കുകൾ രാവിലെ 10 മുതൽ ഒരു മണിവരെ പൊതുജനങ്ങൾക്കായി പ്രവർത്തിക്കും
Discussion about this post