കൊവിഡ് വ്യാപനം തീവ്രം; കേരളത്തില്‍ സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍

Covid spread | Bignewslive

തിരുവനന്തപുരം: സംസ്ഥാനത്ത് സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു. മെയ് എട്ട് രാവിലെ 6 മുതല്‍ മെയ് 16 വരെയാണ് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. കൊവിഡ് വ്യാപനം തീവ്രമാകുന്ന സാഹചര്യം കണക്കിലെടുത്താണ് ലോക്ക് ഡൗണിലേയ്ക്ക് നീങ്ങിയത്. ഒമ്പത് ദിവസമാണ് സംസ്ഥാനം പൂര്‍ണമായും അടച്ചിടുന്നതെന്ന് അധികൃതര്‍ അറിയിച്ചു.

സംസ്ഥാനത്ത് കഴിഞ്ഞ ഒരാഴ്ച്ചയായി വലിയ തോതില്‍ രോഗികളുടെ എണ്ണം വര്‍ധിക്കുകയാണ്. കഴിഞ്ഞ ദിവസം നാലപതിനായിരത്തിന് മുകളിലാണ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 50000ത്തിന് മുകളില്‍ കേസുകള്‍ എത്തുമെന്നതിന്റെ ആശങ്കയിലാണ് സമ്പൂര്‍ണ്ണ ലോക്ക്ഡൗണിലേയ്ക്ക് കടക്കുന്നത്.

Covid Forecasters | Bignewslive

നിലവിലെ മിനി ലോക്ക് ഡൗണ്‍ അപര്യാപ്തമാണ് എന്ന് വിദഗ്ധ സമിതി അഭിപ്രായപ്പെട്ടിരുന്നു. സമിതിയുടെ നിര്‍ദേശം അനുസരിച്ചാണ് ലോക്ക് ഡൗണ്‍ പ്രഖ്യാപനം. കോവിഡ് 19 രണ്ടാം തരംഗം ശക്തമായ പശ്ചാത്തലത്തില്‍ മറ്റന്നാള്‍(മെയ് എട്ട് രാവിലെ 6 മുതല്‍ മെയ് 16 വരെ സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ ആയിരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഫേസ്ബുക്കിലൂടെ അറിയിച്ചു.

YouTube video player

Exit mobile version