തിരുവനന്തപുരം: ഇന്ധനവിലയില്‍ മൂന്നാം ദിവസവും കുതിപ്പ് തുടരുന്നു. ഇന്നും വില വര്‍ധിപ്പിച്ചു. ഡീസലിന് 30 പൈസയും, പെട്രോളിന് 23 പൈസയുമാണ് വര്‍ധിപ്പിച്ചത്. ഇതോടെ കൊച്ചിയില്‍ പെട്രോള്‍ വില 91 രൂപ 9 പൈസയായി ഉയര്‍ന്നു.
ഡീസലിന് 85 രൂപ 81 പൈസയാണ് ഇന്നത്തെ നിരക്ക്. അതേസമയം, തിരുവനന്തപുരത്ത് പെട്രോള്‍ വില ലീറ്ററിന് 92 രൂപ 97 പൈസയായി. ഡീസലിന് 87 രൂപ 57 പൈസയുമായി വര്‍ധിച്ചു.
Discussion about this post