പാലക്കാട്: നിയസഭ തെരഞ്ഞെടുപ്പിൽ പാലക്കാട് മണ്ഡലത്തിൽ നിന്നും പരാജയപ്പെ
ട്ടെങ്കിലും പാലക്കാടിന്റെ വികസനത്തിനായി മുന്നിലുണ്ടാകുമെന്ന് എൻഡിഎ സ്ഥാനാർത്ഥിയായ ഇ ശ്രീധരൻ. തോറ്റാലും ജയിച്ചാലും പാലക്കാടിനു തന്റെ സേവനമുണ്ടാകുമെന്ന് പ്രചാരണത്തിനിടെ വ്യക്തമാക്കിയിരുന്നതാണ്. ഇനിയങ്ങോട്ട് അതിനാകും പരിഗണനയെന്നും ഇ ശ്രീധരൻ പറഞ്ഞു.
എതിർസ്ഥാനാർഥിയായിരുന്ന ഷാഫി പറമ്പിൽ വിളിച്ച് വികസനപ്രവർത്തനങ്ങളിൽ സഹായം അഭ്യർഥിച്ചു. സമഗ്രമായ അടിസ്ഥാന വികസനമാണ് ലക്ഷ്യം. നഗരസഭ അംഗങ്ങളുമായി വിഷയം ചർച്ച ചെയ്യുമെന്നും ശ്രീധരൻ പറഞ്ഞു.
പരാജയത്തിൻ താൻ ആരേയും പഴിക്കുന്നില്ലെന്നും ശ്രീധരൻ പറഞ്ഞു. ആരേയും കുറ്റം പറയാനില്ല. എല്ലാവരും നന്നായി പ്രവർത്തിച്ചു. രാഷ്ട്രീയ അടിയൊഴുക്കുകൾ ഉണ്ടായിട്ടുണ്ടാകാം. വിജയവും തോൽവിയും ഒരുപോലെ കാണുന്നു. ലീഡ് നില ഉയർന്നപ്പോൾ അത്യാഹ്ലാദവും താഴ്ന്നപ്പോൾ വലിയ നിരാശയുമുണ്ടായില്ല. ഭാരതപ്പുഴയുടെ നവീകരണത്തിനുള്ള ഫ്രൻഡ്സ് ഓഫ് ഭാരതപ്പുഴയുടെ പ്രവർത്തനത്തിന് പരമാവധി സമയം ചെലവഴിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post