തൃശ്ശൂർ: പുതുക്കാട് മണ്ഡലത്തിൽ നിന്നും വിജയിച്ച് ഒന്നാം പിണറായി വിജയൻ മന്ത്രിസഭയിൽ വിദ്യാഭ്യാസ മന്ത്രി പദം അലങ്കരിച്ചിരുന്ന പ്രൊഫ.സി രവീന്ദ്രനാഥ് മണ്ഡലത്തിൽ നിന്നും പടിയിറങ്ങുമ്പോൾ നന്ദി ചൊല്ലി ഹൃദയഹാരിയായ കുറിപ്പുമായി യുവ അഭിഭാഷകൻ. ‘കേരളത്തിന്റെ ഭാവി ഇയാളിൽ കണ്ടെത്തുക ഏറ്റവും നല്ല വിദ്യഭ്യാസ വകുപ്പ് മന്ത്രി എന്ന് മാത്രമായിരിക്കില്ല, കേരളത്തിന്റെ വിദ്യാഭ്യാസത്തെ മുണ്ടശ്ശേരിക്ക് ശേഷം എന്ന വിശേഷണ പദം പോലെ പ്രൊഫസർ.സി രവീന്ദ്രനാഥിന് മുൻപും ശേഷവും എന്ന കാലഗണനയാലായിരിക്കുമെന്ന് അഡ്വ. വൈശാഖൻ എൻവി ഫേസ്ബുക്കിൽ കുറിച്ചു.
പുതുക്കാട് മണ്ഡലത്തിലെ ഓരോരുത്തർക്കും മാഷിനെ ഓരോ നിമിഷത്തിലും നഷ്ടമായി തോന്നും. ചിരി, വാത്സല്യം, ലാളിത്യം, ബുദ്ധി സൂക്ഷ്മത അങ്ങനെ ഓരോന്നോരോന്നും ഞങ്ങളുടെ നഷ്ടമായി തോന്നും. മാഷെ നമുക്കിനിയും വഴിയരികിൽ കണ്ട് മുട്ടണം മാഷ് സ്റ്റേജിൽ ബദൽ നയങ്ങളെ, പരിസ്ഥിതിയെ എന്തിനെയും ആധികാരികവും ലളിതവുമായി പറഞ്ഞ് കൊണ്ടേയിരിക്കണമെന്നും കുറിപ്പിൽ ആശംസിക്കുന്നു.
അഡ്വ. വൈശാഖൻ എൻവിയുടെ ഫേസ്ബുക്ക് കുറിപ്പ്:
കേരളത്തിന്റെ ഭാവി ഇയാളിൽ കണ്ടെത്തുക ഏറ്റവും നല്ല വിദ്യഭ്യാസ വകുപ്പ് മന്ത്രി എന്ന് മാത്രമായിരിക്കില്ല, കേരളത്തിന്റെ വിദ്യാഭ്യാസത്തെ മുണ്ടശ്ശേരിക്ക് ശേഷം എന്ന വിശേഷണ പദം പോലെ പ്രൊഫസർ.സി.രവീന്ദ്രനാഥിന് മുൻപും ശേഷവും എന്ന കാലഗണനയാലായിരിക്കും ….
2005 ൽ SFI ഏരിയാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട് പകപ്പ്മാ റും മുൻപായിരുന്നു
2006ലെ നിയമസഭ തിരഞ്ഞെടുപ്പ് … രാജ്മോഹൻ തമ്പി ഉമ്മൻ ചാണ്ടി പോലീസേൽപ്പിച്ച ആഘാതങ്ങളെ പ്ലാസ്റ്ററിലൊളിപ്പിച്ച് വരും … സെന്റ്.തോമസിലെയും, തൃശൂർ ഏരിയയിലെയും സഖാക്കളെ ഒപ്പം ചേർത്ത് വീടുകൾ കയറിയിറങ്ങാൻ പഠിച്ചത്അ ന്നായിരുന്നു ….
ഒരു ബസിൽ കയറി ഇറങ്ങാനുള്ള സ്റ്റോപ്പ് വരെ പ്രസംഗിച്ച്രാ ഷ്ട്രീയം പറയാൻ നാവുറപ്പിച്ച കാലം … പത്തൊൻപത് വർഷവും മാസങ്ങളോളവും നീണ്ട UDF ഭരണത്തിന്റെ ദുർദിനങ്ങളെ ഞങ്ങൾ ഉൻമേഷഭരിതമായി കുടഞ്ഞെറിഞ്ഞത്അ ന്നായിരുന്നു ….
ഒരു സൈക്കിൾ ചവിട്ടി മാഷ്ക യറി വന്നത്ഞ ങ്ങളുടെ ഹൃദയത്തിലേക്കായിരുന്നു … മാഷിന് തെരുവും, ക്യാമ്പയിൻ ഹാളും എല്ലാം ക്ലാസ് മുറികളായിരുന്നു, പ്രായഭേദമെന്യേ
ഞങ്ങളെല്ലാം വിദ്യാർത്ഥികളും …. മുതലാളിത്ത സാമ്പത്തിക ശാസ്ത്രം അതിന്റെ കൗശലങ്ങളിലൊളിപ്പിച്ച ചൂഷണ പ്രക്രിയയെ അകമഴിഞ്ഞ് ചെറുക്കാൻ ആരംഭിച്ചിരിക്കും മാഷുടെ പ്രസംഗം അവസാനിക്കുമ്പോൾ നാം …
വികസനത്തിന്റെ അംബരചുംബികളായ കെട്ടിടങ്ങൾക്കും, ശീഘ്ര വേഗങ്ങളുടെ വഴികൾക്കും ഞങ്ങളെ തീറെഴുതി കൊടുത്തില്ല, പകരം ഏറ്റവും ദരിദ്രനും കിടക്കാനൊരിടം, പഠിക്കാൻ സ്കൂൾ, വൈദ്യുതി അങ്ങനെ മനുഷ്യാവസ്ഥയുടെ അടിസ്ഥാന ഘടകങ്ങളിലേക്ക്ബ ദൽ നയങ്ങളുടെ കുതിരകൾ കെട്ടിയ മഹാരഥിയായി ….
2011ൽ,2016ൽ വലതു പക്ഷത്തിനോട്ക ണക്ക് പറഞ്ഞ്ഞ ങ്ങൾ വോട്ട് നേടി, 2021ൽ ഞങ്ങൾ കെ.കെ.ആറിലൂടെ അതൊരു അനസ്യൂതിയായി കെട്ടഴിച്ചിട്ടു …. വലത് പക്ഷക്കാർ മത്സരിക്കാൻ മടിക്കുന്നൊരിടമാക്കി പുതുക്കാടിനെ ഞങ്ങൾ പുതുക്കി പണിയുമ്പോൾ അണിയത്ത് ആ മഹാരഥിയുണ്ടായിരുന്നു ….
അനിവാര്യതയുടെ ഘടികാര സൂചികൾ അതിദ്രുതം ചലിക്കുകയും മാഷ് പൂർണ്ണ സംതൃപ്തിയോടെ പടിയിറങ്ങാൻ തുടങ്ങുന്നു, പാർട്ടിയേൽപ്പിച്ച ഉത്തരവാദിത്വങ്ങളോട്
മാഷ്ക്കോ, പാർട്ടിക്ക് മാഷിനോടോ ഒരു നിമിഷത്തിൽ പോലും ഇടയാനൊരവസരമില്ലാതെ പൂർത്തിയാക്കിയ പതിനഞ്ച് സംവത്സരങ്ങൾ പൂർത്തിയാക്കി മടങ്ങുന്നു ….
മാഷിനെ ഞങ്ങൾക്ക് ഓരോ നിമിഷത്തിലും നഷ്ടമായി തോന്നും, ചിരി, വാത്സല്യം, ലാളിത്യം, ബുദ്ധി സൂക്ഷ്മത അങ്ങനെ ഓരോന്നോരോന്നും ഞങ്ങളുടെ നഷ്ടമായി തോന്നും…. ഈ പോകുന്നയാളുണ്ടല്ലോ സാത്വികമായൊരു രാഷ്ട്രീയ നൈതിക ജീവിതം മാത്രമല്ല അത് ധന മൂലധനത്തിന്റെ പേ പിടിച്ച ആർത്തിക്ക്ബ ദലുകൾ ഉത്പാദിപ്പിച്ച ജൈവികതയുള്ളൊരു യന്ത്രം കൂടിയാണ് …
മാഷെ നമുക്കിനിയും വഴിയരികിൽ കണ്ട് മുട്ടണം
മാഷ് സ്റ്റേജിൽ ബദൽ നയങ്ങളെ , പരിസ്ഥിതിയെ എന്തിനെയും ആധികാരികവും ലളിതവുമായി പറഞ്ഞ് കൊണ്ടേയിരിക്കണം, താഴെ കസേരയിൽ കൗതുകം നിറഞ്ഞ കണ്ണുകളോടെ നിങ്ങളെ കേട്ട്, കേട്ടിരിക്കണം … പ്രായമുറക്കാത്ത കാലത്തൊരു രാഷ്ട്രീയ വിദ്യാർത്ഥി നിങ്ങളിൽ അസ്തമിക്കുന്ന പകലുകളും, നിങ്ങളിൽ ജ്വലിക്കുന്ന സൂര്യനും കണ്ടു ….
ഒരു രാഷ്ട്രീയ യാത്രികന്റെ ഡയറികുറിപ്പിൽ ചുവപ്പ് പടർന്ന അക്ഷരമായി നിങ്ങൾ തിളങ്ങുന്നു, മാഷേ സഖാവെ …..
Discussion about this post