അടൂര്‍: സ്വന്തം ശരീരം മുറിച്ച് സുഹൃത്തിന് പുതുജീവന്‍ നല്കിയ സിന്ധു ഇന്ന് തീരാദുരിതത്തില്‍. സുഹൃത്തിന് സ്വന്തം വൃക്ക ദാനം ചെയ്ത മിത്രപുരം സ്വദേശി സിന്ധു ഇന്ന് ഹൃദ്രോഗിയാണ്. സ്വന്തമായി വീടില്ല, ചികിത്സയ്ക്ക് പണമില്ല,
കൊച്ചിയില്‍ ഇന്‍ഷുറന്‍സ് കമ്പനിയില്‍ ജോലി ചെയ്യുമ്പോള്‍ 2017 ഫെബ്രുവരി ഏഴിനാണ് 2 വൃക്കകളും തകരാറിലായ ഉടുമ്പഞ്ചോല സ്വദേശി സബാഹിനു വേണ്ടി സിന്ധു വൃക്ക ദാനം ചെയ്തത്. എന്നാല്‍ സുഹൃത്തിന് പുതുജീവന്‍ ലഭിച്ചപ്പോള്‍ സിന്ധു അറിഞ്ഞില്ല തനെന വിധി വേട്ടയാടുകയാണെന്ന്.
എന്നാല്‍ തന്റെ വിഷമം മറ്റൊരാളോട് പറയുകയോ പരിഭവം പറയുകയോ ചെയ്തില്ല. ഏക വരുമാനമാര്‍ഗമായ ജോലി കൂടി നഷ്ടപ്പെട്ടതോടെ എന്തുചെയ്യണമെന്ന് അറിയാതെ വലഞ്ഞു. തന്റെ വൃക്ക ദാനം നല്കി 3 മാസം കഴിഞ്ഞപ്പോള്‍ ഭര്‍ത്താവ് ഉപേക്ഷിച്ചു. രോഗിയായ അമ്മയും സിന്ധുവിന്റെ 3 മക്കളും സ്നേഹദീപം സൗഹൃദ കൂട്ടായ്മയുടെ തണലിലാണ് ഇപ്പോള്‍ കഴിയുന്നത്. പ്ലസ് ടുവിനു പഠിക്കുന്ന മകനു ഫീസ് നല്കാന് മാര്‍ഗമില്ല. കണ്ണിന് അസുഖമുള്ള 3 വയസ്സുകാരി മകളുടെ ചികിത്സ മുടങ്ങി. ഇപ്പോള്‍ താമസിക്കുന്ന വീട് ഈ മാസം കഴിയുന്നതോടെ ഒഴിഞ്ഞുകൊടുക്കുകയും വേണം.
സുമനസ്സുകളുടെ സഹായം ഈ കുടുംബത്തിന് അത്യാവശ്യമാണ്. ഈ പിഞ്ചു കുഞ്ഞുങ്ങളുടെ കണ്ണുനീരൊപ്പാന്‍ സഹായിക്കുക…. സിന്ധുവിനും കുടുംബത്തിനുമായി എസ്ബിഐ പന്തളം ശാഖയില്‍ സഹായനിധി തുറന്നിട്ടുണ്ട്.
അക്കൗണ്ട് നമ്പർ: 67279103807, ഐഎഫ്എസ് കോഡ്–SBIN0070079. ഫോൺ: 8943753822….
Discussion about this post