കൊച്ചി: തീപാറും പോരാട്ടത്തിനൊടുവില്‍ കളമശ്ശേരിയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി രാജീവിന് വിജയം. സിറ്റിംഗ് എംഎല്‍എ വികെ ഇബ്രാഹിം കുഞ്ഞിന്റെ മകനും മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറിയുമായ വിഇ അബ്ദുല്‍ ഗഫൂറിനെ പരാജയപ്പെടുത്തിയാണ് പി രാജീവ് വിജയക്കൊടി പാറിച്ചത്.
വികെ ഇബ്രാഹിം കുഞ്ഞിലേക്ക് വിരല്‍ ചൂണ്ടിയ പാലാരിവട്ടം പാലം അഴിമതിയും, അബ്ദുല്‍ ഗഫൂറിന്റെ സ്ഥാനാര്‍ഥിത്വത്തിനെതിരെ ഉയര്‍ന്ന പ്രതിഷേധങ്ങളും ഉണ്ടാക്കിയ പ്രതിസന്ധി മറികടക്കാന്‍ മുസ്ലിം ലീഗിന് കഴിഞ്ഞില്ലെന്ന് വ്യക്തമാക്കുന്നതാണ് തെരഞ്ഞെടുപ്പ് ഫലം.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഹൈബി ഈഡനെതിരെ പി രാജീവ് മത്സരിച്ച് തോറ്റിരുന്നു.
Discussion about this post