കണ്ണൂര്‍: കേരളം ജയിച്ചെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് മന്ത്രി ഇടതുമുന്നണിയുടെ മികച്ച മുന്നേറ്റത്തെ കുറിച്ച് കുറിച്ചത്.
ടിവി കാണുന്ന ചിത്രം പങ്കുവച്ചുകൊണ്ടായിരുന്നു പ്രതികരണം. അതോടൊപ്പം എല്ലാവരും കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണമെന്നും ശൈലജ പറഞ്ഞു.
‘കേരളം ജയിച്ചു, ആ ജയം വീട്ടിലിരുന്നു കാണുന്നു. കോവിഡ് മാനദണ്ഡങ്ങള്‍ മറക്കരുത് എന്ന് എല്ലാവരോടും ഒരുവട്ടം കൂടി ഓര്‍മ്മിപ്പിക്കുന്നു. ഇടതുപക്ഷത്തെ നെഞ്ചേറ്റിയ എല്ലാവര്ക്കും അഭിവാദ്യങ്ങള്‍…’- എന്നാണ് കെകെ ശൈലജ ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.
Discussion about this post